Banana Leaves

വാഴയിലയിൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. വീടുകളിൽ ഇപ്പോൾ മിക്കവരും പ്ലേറ്റുകളിലേക്ക് മാറിയെങ്കിലും നല്ല നാടൻ സദ്യ കഴിക്കാൻ നമ്മൾ വാഴയില അന്വേഷിക്കും. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ ​ഗുണങ്ങൾ അറിയാമോ?

';

ആൻ്റി-ബാക്ടീരിയൽ

വാഴയിലയ്ക്ക് ആൻ്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പുമ്പോൾ അതിലെ ആൻ്റി-ബാക്ടീരിയിൽ സംയുക്തങ്ങൾ ആക്ടീവാകുന്നു. ‌ഇത് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

';

പോളിഫിനോൾസ്

വാഴയിലയിൽ പ്രകൃതിദത്ത ആൻ്റി-ഓക്സിഡൻ്റായ പോളിഫിനോൾസ് ധാരാളം അടങ്ങിയിരിക്കുന്നു. ഇലയിൽ ഭക്ഷണം വിളമ്പുമ്പോൾ ഈ പോളിഫിനോൾസ് ഭക്ഷണത്തിലേക്ക് മാറുന്നു.

';

രോ​ഗങ്ങൾ തടയുന്നു

രോ​ഗങ്ങൾ തടയുന്നതിനും മൊത്തതിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും വാഴയിലുള്ള പോളിഫിനോൾസ് സഹായിക്കുന്നു.

';

രുചി

വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിൻ്റെ രുചി മെച്ചപ്പെടും. വാഴയിലെ പ്രകൃതി​ദത്ത മെഴുക് കോട്ടിം​ഗ് ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഉരുകുകയും ഭക്ഷണത്തിന് സ്വാദും മണവും വർധിക്കുകയും ചെയ്യുന്നു.

';

പരിസ്ഥിതി സൗഹൃദം

പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഈ കാലത്തിൽ പ്ലാസ്റ്റിക്കിനും മറ്റ് അജൈവ വസ്തുക്കൾക്കും ബദലായി വാഴയില ഉപയോ​ഗിക്കാവുന്നതാണ്. വാഴയില ബയോഡീഗ്രേഡബിളും പരിസ്ഥിതി സൗഹൃദമായതുമാണ്.

';

ചൂടുള്ള ഭക്ഷണം

വാഴയിലകൾ ചൂടുള്ള ഭക്ഷണം വിളമ്പാൻ അനുയോജ്യമാണ്. പ്ലാസ്റ്റിക് അല്ലെങ്കിൽ ഫോം പ്ലേറ്റുകളിൽ ചൂട് ഭക്ഷണം വിളമ്പിയാൽ പ്ലേറ്റിലെ ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണവുമായി കൂടിച്ചേരുകയും ആരോ​ഗ്യം മോശമാക്കുകയും ചെയ്യും.

';

ഭം​ഗി

വാഴയിലയുടെ പച്ചനിറവും ഘടനയും ഭക്ഷണം കഴിക്കുമ്പോൾ മികച്ച അനുഭവും നൽകുന്നു. മൊത്തതിലുള്ള ഡൈനിം​ഗ് അനുഭവത്തിന് ഇത് സഹായിക്കും.

';

VIEW ALL

Read Next Story