യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇവ യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇവ യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ യൂറിക് ആസിഡ് കുറയ്ക്കാൻ മികച്ചതാണ്. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
യൂറിക് ആസിഡ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും സംയുക്തങ്ങളും ചെറിയിൽ അടങ്ങിയിട്ടുണ്ട്.
യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മികച്ചതാക്കാനും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സഹായിക്കുന്നു.
സെലറി ഡൈയൂററ്റിക് ഗുണങ്ങളുള്ളതാണ്. ഇത് അധിക യൂറിക് ആസിഡ് പുറന്തള്ളാൻ ശരീരത്തെ സഹായിക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉപാപചയ പ്രവർത്തനം മികച്ചതാക്കും. ഇത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.