മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് ഇവര്‍ക്ക് ദോഷം
മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ ഭാഗമായാണ് കാണുന്നത്. മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സൗന്ദര്യത്തിനും ഉത്തമമാണ്.
മഞ്ഞള്‍ മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്.
ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. മഞ്ഞള്‍ കഴിയ്ക്കുന്നത് ഇവര്‍ ഒഴിവാക്കണം.
മഞ്ഞപ്പിത്ത രോഗികൾ മഞ്ഞൾ കഴിക്കരുത്. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉള്ളതിനാല്‍ പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്.
ഈ അസുഖമുള്ളവര്‍ക്ക് മഞ്ഞള്‍ കുറച്ചു ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം
പുരുഷന്മാരില്‍ ബീജക്കുറവിന് മഞ്ഞള്‍പ്പൊടി വഴിതെളിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞള്‍ ഒഴിവാക്കണം.