ഓരോരുത്തരുടെയും ദാമ്പത്യ ജീവിതം വ്യത്യസ്തമായിരിക്കും. ചിലരുടെ ബന്ധം മറ്റുള്ളവരില്‍ അസൂയയുണ്ടാക്കും. പരസ്പര സ്നേഹവും ബഹുമാനം നിറഞ്ഞ ദാമ്പത്യത്തിൽ എന്നും സന്തോഷം നിറയും. നല്ല ദാമ്പത്യത്തിന് ദിവസേന ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
രാവിലെ എഴുന്നേൽക്കുമ്പോൾ പരസ്പരം സ്നേഹപ്രകടനങ്ങൾ ചെയ്യുന്നത് കൂടുതൽ സന്തോഷം നൽകും. പങ്കാളിയുടെ സ്നേഹം ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൈകാരികമായ അടുപ്പം വര്‍ധിപ്പിക്കും.
പ്രഭാതഭക്ഷണം ഒന്നിച്ച് ഇരുന്ന് കഴിക്കാൻ ശ്രമിക്കുക. ആ സമയത്ത് ഫോണോ മറ്റ് ശ്രദ്ധ മാറ്റുന്ന വസ്തുക്കളോ ഉപയോഗിക്കാതെ ഒന്നിച്ചിരുന്ന് കഴിക്കുന്നത് വിശ്വാസവും സ്‌നേഹവും വര്‍ധിപ്പിക്കും.
വീട്ടുജോലികള്‍ ഒരാൾ തന്നെ ചെയ്യാതെ പങ്കുവെച്ച് ചെയ്യുമ്പോൾ മടുപ്പ് ഉണ്ടാകില്ല. ഇത് ദമ്പതികൾ തമ്മിൽ കൂടുതൽ അടുപ്പവും ബന്ധത്തിൽ ദൃഢതയും ഉണ്ടാക്കുന്നു.
വ്യായാമം ഒന്നിച്ച് ചെയ്യാൻ ശ്രമിക്കുക. വ്യായാമം ചെയ്യുമ്പോൾ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നമ്മുടെ മൂഡ് മെച്ചപ്പെടുത്തുകയും ഊര്‍ജം നൽകുകയും ചെയ്യും. അതുവഴി പങ്കാളിയോട് കൂടുതല്‍ സന്തോഷത്തോടെ ഇടപഴകാനും സാധിക്കും.
നമ്മുടെ ജീവിതത്തിൽ പങ്കാളിയുടെ പ്രാധാന്യം വളരെ വലുതാണ്. അതിനാൽ അവർ നമുക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും നമ്മൾ കൃതജ്ഞതയുള്ളവരായിരിക്കണം. തെറ്റുകൾ പറ്റിയാൽ ക്ഷമ ചോദിക്കാനും മടിക്കരുത്.