Benefits Of Horse Gram: മുതിരയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ, അറിയാം

Published by: Ajitha Kumari | Oct 17, 2023

ദഹനത്തിന്

പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയിൽ അയൺ മോളിബ്ഡിനം, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകളാൽ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Published by: Ajitha Kumari | Oct 17, 2023

ശരീരഭാരം നിയന്ത്രിക്കാൻ

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുതിര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മുതിരയിൽ നാരുകൾ ധാരാളമുണ്ട് ഇത് ഏറെനേരം വയറു നിറഞ്ഞതായി തോന്നിക്കും. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

Published by: Ajitha Kumari | Oct 17, 2023

കൊഴുപ്പ്

മുതിരയിൽ അടങ്ങിയിട്ടുള്ള പോളി ഫിനോളുകളും ഫ്ലേവനോയ്ഡുകളും കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ചെയ്യും

Published by: Ajitha Kumari | Oct 17, 2023

ഹൃദയാരോഗ്യത്തിന്

മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. മുതിരയിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കും അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും.

Published by: Ajitha Kumari | Oct 17, 2023

രക്തസമ്മർദം

മുതിരയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ഹൈപ്പർ ടെൻഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കും.

Published by: Ajitha Kumari | Oct 17, 2023

മെച്ചപ്പെട്ട ദഹനാരോഗ്യം

ആരോഗ്യമുള്ള ദഹനപ്രക്രിയ ശരീരത്തിന് ഏറെ പ്രധാനമാണ്. മുതിര ദഹനം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. അതിലടങ്ങിയ ഭക്ഷ്യനാരുകൾ ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ നല്ല ബാക്ടീരിയകളുടെ അളവും മെച്ചപ്പെടും. മുതിരയിലടങ്ങിയ ടാനിനുകൾക്കും പോളിഫിനോളുകൾക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

Published by: Ajitha Kumari | Oct 17, 2023

ഊർജത്തിന്റെ ഉറവിടം

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം ആവശ്യമാണ്. മുതിര ഊർജത്തിന്റെ ഉറവിടമാണ്. മുതിരയിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ വളരെ സാവധാനത്തിലേ ദഹിക്കൂ. ഇതു മൂലം രക്തത്തിലേക്ക് കൃത്യമായ തോതിൽ മാത്രം ഗ്ലൂക്കോസ് പുറന്തള്ളപ്പെടുന്നു. ഇത് ഏറെ നേരം ഊർജനിലയും സ്റ്റാമിനയും നിലനിർത്താൻ സഹായിക്കും.

Published by: Ajitha Kumari | Oct 17, 2023

VIEW ALL

Read Next Story