Onam 2024

ഓണമെന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പുന്ന ഓണസദ്യ ഏതൊരു മലയാളിയുടെയും നാവിൽ കപ്പലോടിക്കും. സദ്യയിൽ വിളമ്പുന്ന ഈ പരമ്പരാ​ഗത വിഭവങ്ങൾ കൂട്ടി ഈ തിരുവോണം നമ്മൾക്ക് പൊളിച്ചാലോ?

';

അവിയൽ

വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്. തേങ്ങയുടെ അരപ്പ് അവിയലിൽ പ്രധാന ചേരുവയാണ്.

';

പച്ചടി

സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. തൈര്, ചിരകിയ തേങ്ങ എന്നിവയോടൊപ്പം വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയവയിൽ ഏത് ഉപയോഗിച്ചും പച്ചടി തയ്യാറാക്കാം.

';

സാമ്പാർ

ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികൾ, പരിപ്പ്, മസാലകൾ എന്നിവയാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഇതിലേക്ക് തേങ്ങ അരച്ച് പല സ്ഥലങ്ങളിലും വറുത്തരച്ച സാമ്പാറും ഉണ്ടാക്കാറുണ്ട്.

';

മോര് കറി

അവസാനം മോര് കറി അല്ലെങ്കിൽ പുളിശ്ശേരി ഒഴിച്ച് ചോറുണ്ട് വേണം സദ്യ അവസാനിപ്പിക്കാൻ. തൈരിൽ കറിവേപ്പില, വറ്റൽ മുളക്, കടുക് എന്നിവയിട്ട് കാച്ചുന്നതാണ് മോര് കറി.

';

അട പ്രഥമൻ

കേരളത്തിൽ‍ ഏറ്റവും പ്രശസ്തമായ പായസങ്ങളിലൊന്നാണ് അടപ്രഥമൻ. അട, ശർക്കര, തേങ്ങാപാൽ‍ എന്നിവയാണ് അടപ്രഥമൻ്റെ പ്രധാന ചേരുവകൾ. ഓണസമയത്ത് വീടുകളിൽ പാചകം ചെയ്യുന്ന പായസങ്ങളിലൊന്നാണ് അടപ്രഥമൻ.

';

പാലട പായസം

പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. പായസങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു പായസമാണ് പാലട. അട, പാൽ, പഞ്ചസാര, നെയ്യ് എന്നിവയാണ് പാലട പായസത്തിൻ്റെ ചേരുവകൾ.

';

VIEW ALL

Read Next Story