പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്ന രോഗാവസ്ഥയാണ് യൂറിനറി ട്രാക്ട് ഇൻഫക്ഷൻ അഥവാ മൂത്രാശയ അണുബാധ. പല കാരണങ്ങൾ കൊണ്ടും ഈ ഇൻഫക്ഷൻ ഉണ്ടായേക്കാം.
പ്രമേഹം, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ലൈംഗികബന്ധത്തിൽ ശുചിത്വം പാലിക്കാത്തത് തുടങ്ങിയവ അതിൽ ചിലതാണ്. യൂറിനറി ട്രാക്ട് ഇൻഫക്ഷൻ ഉണ്ടാകുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇവയാണ്.
ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക. ഇൻഫക്ഷൻ ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ബാക്ടീരിയകളെ മൂത്രനാളിയിൽ നിന്ന് പുറത്തേക്ക് കളയാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
ശരീരത്തിൻ്റെ പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിനും അണുബാധ തടയുന്നതിനും ആപ്പിൾ സിഡർ വിനിഗർ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ 1-2 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒഴിച്ച് കുടിക്കുക.
വെളുത്തുള്ളിക്ക് ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇവ കഴിക്കുന്നത് യൂറിനറി ട്രാക്ട് ഇൻഫക്ഷൻ ഉൾപ്പെടെയുള്ളവക്ക് കാരണമാകുന്ന ബാക്ടീരിയകൾ ശരീരത്തെ ബാധിക്കുന്നത് തടയുന്നു.
ക്രാൻബെറി ജ്യൂസിൽ അടങ്ങിയിരിക്കുന്ന പ്രോആന്തോസയാനിഡൻസ് ബാക്ടീരിയകൾ മൂത്രനാളിയിലെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്നത് തടഞ്ഞ് യൂറിനറി ഇൻഫക്ഷനിൽ നിന്ന് രക്ഷിക്കുന്നു.
പ്രോബയോട്ടിക്സ് നിറഞ്ഞ യോഗർട്ട്, പുളിപ്പിച്ച ഭക്ഷണങ്ങൾ, കോട്ടേജ് ചീസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും വളർച്ച തടയുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക