ഇഷ്ടനിറം കാട്ടി തരും നിങ്ങളുടെ സ്വഭാവവും!
ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ നിശ്ചയദാർഷ്ട്യമുള്ളവരും ഊർജസ്വലരുമായിരിക്കും. പെട്ടെന്ന് പ്രതികരിക്കാത്ത ഇവർ ലക്ഷ്യബോധമുള്ളവരായിരിക്കും.
നീല നിറം ഇഷ്ടമുള്ളവർ വിശാല ഹൃദയത്തിനുടമയാണ്. പൊതുവെ അലസരെന്ന് തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ പൂർത്തീകരിക്കും.
പച്ച നിറം ഇഷ്ടപ്പെടുന്നവർ പൊതുവേ അടുക്കും ചിട്ടയുമുള്ളവരായിരിക്കും.ആർഭാടങ്ങളോട് ഇവർക്ക് താൽപര്യമുണ്ടാവില്ല. മറ്റുള്ളവർ തങ്ങളെ പറ്റി എന്ത് ചിന്തിക്കും എന്ന കാര്യത്തിൽ ആകാംക്ഷയുള്ളവരായിരിക്കും.
മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ പുതിയ കാര്യങ്ങൾ പഠിക്കാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും താൽപര്യമുള്ളവരാണ്. ശാന്തസ്വഭാവികളായ ഇവർ സൗഹൃദപ്രിയരായിരിക്കും.
കലാപരമായി കഴിവുകൾ കൂടുതലുള്ള വ്യക്തികളായിരിക്കും. ആകർഷകമായ സംസാരം ഇവരുടെ പ്രത്യേകതയാണ്. പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി ഇവർ നിലനിൽക്കും.
പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി നിലനിൽക്കുന്നവരാണ് പിങ്ക് നിറം ഇഷ്ടപ്പെടുന്നവർ. ദയാലുക്കളും സ്നേഹമുള്ളവരുമായിരിക്കും ഇവർ.
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ മനോധൈര്യം കൂടുതലായുള്ളവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുമെങ്കിലും അവർ സ്വന്ത ഇഷ്ടപ്രകാരമാിരിക്കും തീരുമാനങ്ങൾ എടുക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.