Urinary Tract Infection

പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്ന രോ​ഗാവസ്ഥയാണ് യൂറിനറി ട്രാക്ട് ഇൻഫക്ഷൻ അഥവാ മൂത്രാശയ അണുബാധ. പല കാരണങ്ങൾ കൊണ്ടും ഈ ഇൻഫക്ഷൻ ഉണ്ടായേക്കാം.

';

തടയാൻ വഴികൾ

പ്രമേഹം, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ലൈം​ഗികബന്ധത്തിൽ ശുചിത്വം പാലിക്കാത്തത് തുടങ്ങിയവ അതിൽ ചിലതാണ്. യൂറിനറി ട്രാക്ട് ഇൻഫക്ഷൻ ഉണ്ടാകുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇവയാണ്.

';

വെള്ളം

ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക. ഇൻഫക്ഷൻ ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ബാക്ടീരിയകളെ മൂത്രനാളിയിൽ നിന്ന് പുറത്തേക്ക് കളയാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

';

ആപ്പിൾ സിഡർ വിനി​ഗർ

ശരീരത്തിൻ്റെ പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിനും അണുബാധ തടയുന്നതിനും ആപ്പിൾ സിഡർ വിനി​ഗർ സഹായിക്കുന്നു. ഒരു ​ഗ്ലാസ് വെള്ളത്തിൽ 1-2 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനി​ഗർ ഒഴിച്ച് കുടിക്കുക.

';

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ആൻ്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇവ കഴിക്കുന്നത് യൂറിനറി ട്രാക്ട് ഇൻഫക്ഷൻ ഉൾപ്പെടെയുള്ളവക്ക് കാരണമാകുന്ന ബാക്ടീരിയകൾ ശരീരത്തെ ബാധിക്കുന്നത് തടയുന്നു.

';

ക്രാൻബെറി ജ്യൂസ്

ക്രാൻബെറി ജ്യൂസിൽ അടങ്ങിയിരിക്കുന്ന പ്രോആന്തോസയാനിഡൻസ് ബാക്ടീരിയകൾ മൂത്രനാളിയിലെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്നത് തടഞ്ഞ് യൂറിനറി ഇൻഫക്ഷനിൽ നിന്ന് രക്ഷിക്കുന്നു.

';

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ് നിറഞ്ഞ യോ​ഗർട്ട്, പുളിപ്പിച്ച ഭക്ഷണങ്ങൾ, കോട്ടേജ് ചീസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും വളർച്ച തടയുകയും ചെയ്യുന്നു. ‌

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story