വിറ്റാമിൻ B12 കുറവുണ്ടോ? ഇവ ഡയറ്റിൽ ഉൾപ്പെടുത്താം, വിളർച്ച തടയാം!
വിറ്റാമിന്‍ ബി12 ന്റെ കലവറയാണ് കൂൺ. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളർച്ച മാറ്റാൻ സഹായിക്കും.
വാഴപ്പഴത്തിലും ബി12 അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പാലും പാലുല്‍പ്പന്നങ്ങളും വിളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ പരിഹരിക്കും. ഇവയിലൊക്കെ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു.
മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്.
സാല്‍മണ്‍ മത്സ്യത്തിൽ വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ബി 12ന്‍റെ കുറവുള്ളവര്‍ക്ക് ബീറ്റ്റൂട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതും നിങ്ങൾക്ക് ഗുണം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.