വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം... രോഗപ്രതിരോധശേഷി വർധിപ്പിക്കാം
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന പഴങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം വരുന്ന പേരുകളിൽ ഒന്നാണ് ഓറഞ്ച്.
ഓറഞ്ച് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണെങ്കിലും മറ്റ് സിട്രസ് പഴങ്ങളും പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
വൈറ്റമിൻ സി സമ്പുഷ്ടമായ കിവിയിൽ നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.
സട്രോബെറി വിറ്റാമിൻ സി സമ്പുഷ്ടമായ പഴമാണ്. ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്.
പേരക്കയിൽ മികച്ച അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള പപ്പായ ദഹനത്തിന് മികച്ചതാണ്.
പൈനാപ്പിൾ വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും.