Benefits of Lemon water: പൊണ്ണത്തടിയും കുടവയറും കുറയ്ക്കണോ? പ്രഭാതത്തിൽ നാരങ്ങാ വെള്ളം സൂപ്പറാ...

Published by: Ajitha Kumari | Oct 24, 2023

പൊണ്ണത്തടിയും കുടവയറും

പലരുടേയും വിചാരം ഇവ രണ്ടും വന്നാല്‍ പിന്നെ ഒരിക്കലും അത് ഇല്ലാതാക്കാന്‍ പറ്റില്ല എന്നാണ്. എന്നാൽ അങ്ങനൊന്നും അല്ല കേട്ടോ.. ശ്രമിച്ചാല്‍ മാറാത്ത ഒരു കാര്യവും നമ്മുടെ ശരീരത്തില്‍ ഇല്ല. അതുപോലെ തന്നെയാണ് ഈ പൊണ്ണത്തടിയും കുടവയറുമെല്ലാം.

Published by: Ajitha Kumari | Oct 24, 2023

നാരങ്ങ വെള്ളം

അതിന് ബെസ്റ്റാണ് നമുക്ക് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നാരങ്ങ വെള്ളം. നാരങ്ങ വെള്ളം ആരോഗ്യകരമായ ഒരു പാനീയമാണ്. ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും. പ്രതിരോധ ശേഷിയും ശക്തമാക്കും. ഇവ നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റും.

Published by: Ajitha Kumari | Oct 24, 2023

വിറ്റാമിന്‍ സി

നാരങ്ങ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സിയും ശരീരത്തിന് ഏറെ ആവശ്യമായ നിരവധി പോഷകങ്ങളും ഇവയിലുണ്ട്. ശരീരത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ നാരങ്ങ വെള്ളത്തിന് സാധിക്കും. ശരീരത്തില്‍ ഇവ ജലാംശം കൊണ്ട് നിറയ്ക്കും. അതിലൂടെ ക്ഷീണം അനുഭവപ്പെടില്ല.

Published by: Ajitha Kumari | Oct 24, 2023

ഫൈബര്‍

വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും നാരങ്ങ വെള്ളത്തിലൂടെ ശരീരത്തിലെത്തും. ഏറ്റവും അറിഞ്ഞിരിക്കേണ്ടത് ചെറുനാരങ്ങയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന കാര്യമാണ്. ഇവയാണ് ഭാരം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യമുള്ള കാര്യം.

Published by: Ajitha Kumari | Oct 24, 2023

പ്രതിരോധശേഷി

നമ്മുടെ പ്രതിരോധ ശേഷിയെ ശക്തമാക്കാനും നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. വിറ്റാമിന്‍ സി പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. ആസ്തമയെ തടയാന്‍ വരെ ഇതിന് ശേഷിയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ചെറുനാരങ്ങയില്‍ പോളിഫിനല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ചീത്ത കൊഴുപ്പിന്റെ സാന്നിധ്യത്തെ കുറയ്ക്കും. അതിലൂടെ ഭാരം വര്‍ധിക്കുന്നത് ഇല്ലാതാക്കാന്‍ സാധിക്കും.

Published by: Ajitha Kumari | Oct 24, 2023

കൊഴുപ്പ്

ഓര്‍ഗാനിക് സിറപ്പുകളായും ജ്യൂസുകളായും ഇവ ഉപയോഗിക്കും. ഇവ ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് കൊണ്ടുവന്ന് മറ്റ് രോഗങ്ങളെ തടയും. ശരീരത്തിന് ഇവ ഏറെ ഉന്മേഷവും സമ്മാനിക്കും. സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങൾക്ക് കാണാൻ സാധിക്കും.

Published by: Ajitha Kumari | Oct 24, 2023

VIEW ALL

Read Next Story