കിംഗ് കോബ്രയും ഇന്ത്യൻ കോബ്രയും തമ്മിലുള്ള 7 വ്യതാസങ്ങൾ
മനുഷ്യജീവന് കൂടുതൽ അപകടസാധ്യതയുള്ള പാമ്പ് ഏതാണ്?
രാജവെമ്പാലകൾ വളരെ വലുതാണ്. 13-20 അടി വരെ വലിപ്പമുണ്ട്. എന്നാൽ ഇന്ത്യൻ കോബ്രകൾ താരതമ്യേന ചെറുതാണ്. 4-7 അടി വരെയാണ് വലിപ്പം
ഇടതൂർന്ന വനങ്ങളിലാണ് രാജവെമ്പാലകൾ ജീവിക്കുന്നത്. എന്നാൽ, മൂർഖൻ പാമ്പുകൾ കൂടുതലായി കാണുന്നത് കൃഷിയിടങ്ങളിലും ജനവാസമുള്ള പ്രദേശങ്ങളിലുമാണ്
രാജവെമ്പാലകൾ പ്രധാനമായും മറ്റ് പാമ്പുകളെ ഭക്ഷിക്കും. എന്നാൽ മൂർഖന് എലി, പക്ഷി, എന്നിവയാണ് ഭക്ഷണം
രണ്ടും ന്യൂറോടോക്സിക് വിഷപാമ്പുകൾ ആണെങ്കിലും താരതമ്യേന രാജവെമ്പാലയുടെ വിഷം കൂടുതൽ വീര്യമുള്ളതാണ്
രാജവെമ്പാല ഒറ്റപ്പെട്ട ജീവിയാണ്. എന്നാൽ മൂർഖൻ ഇടയ്ക്കെല്ലാം കൂട്ടമായി കാണാറുണ്ട്
രാജവെമ്പാലകൾ കൂടുകളിൽ മുട്ടയിടുമ്പോൾ മൂർഖൻ കൂടുണ്ടാക്കാതെ മുട്ടയടുന്നു
20 വർഷത്തോളമാണ് രാജവെമ്പാലയുടെ ആയൂർദൈർഘ്യം. എന്നാൽ 12-15 വർഷമാണ് മൂർഖൻ പാമ്പിന്റെ ആയുസ്സ്
രാജവെമ്പാല അപൂർവ്വമായി മനുഷ്യരുടെ മരണത്തിന് കാരണമാകുമ്പോൾ പ്രതിവർഷം 15,000 മരണങ്ങൾക്ക് ഉത്തരവാദിയാകാറുണ്ട് മൂർഖൻ പാമ്പുകൾ