രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലമാണ് കഴിഞ്ഞ ദിവസം എത്തിയത്.
വോട്ടെണ്ണലിന് മുമ്പ്, പാർട്ടികൾക്ക് കിട്ടാൻ സാധ്യതയുള്ള സീറ്റുകളുടെ കണക്കാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.
ഇതുവരെയുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായിരുന്നോ..? ഇതിലെ കൃത്യത എത്രയെന്ന് പരിശോധിക്കാം.
വോട്ടെടുപ്പ് അവസാനിച്ചയുടനെ നടത്തുന്നതാണ് എക്സിറ്റ് പോൾ.
വോട്ട് ചെയ്തതിന് ശേഷം വോട്ടർമാർ അവരുടെ ബൂത്തിൽ നിന്ന് പുറത്തുപോകുമ്പോൾ, വിവിധ ചാനലുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് അവരോട് ചോദിക്കുന്നു. വ്യത്യസ്‌ത ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഉത്തരങ്ങളുടെ ഒരു സർവേ നടത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏത് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു ധാരണ ലഭിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ ഒരു തിരഞ്ഞെടുപ്പിന്റെ ശരിയായ ഫലം പ്രവചിക്കുന്നവയാണ് എന്ന് തീർത്ത് പറയാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ചിലപ്പോൾ ശരിയാകാം, എന്നാൽ മറ്റ് ചില സാഹചര്യങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തുന്ന ഫലമാണ് യഥാർത്ഥ വോട്ടെണ്ണലിന് ശേഷം എത്തുക.