രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.

';


രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലമാണ് കഴിഞ്ഞ ദിവസം എത്തിയത്.

';


വോട്ടെണ്ണലിന് മുമ്പ്, പാർട്ടികൾക്ക് കിട്ടാൻ സാധ്യതയുള്ള സീറ്റുകളുടെ കണക്കാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.

';


ഇതുവരെയുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായിരുന്നോ..? ഇതിലെ കൃത്യത എത്രയെന്ന് പരിശോധിക്കാം.

';


വോട്ടെടുപ്പ് അവസാനിച്ചയുടനെ നടത്തുന്നതാണ് എക്സിറ്റ് പോൾ.

';


വോട്ട് ചെയ്തതിന് ശേഷം വോട്ടർമാർ അവരുടെ ബൂത്തിൽ നിന്ന് പുറത്തുപോകുമ്പോൾ, വിവിധ ചാനലുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് അവരോട് ചോദിക്കുന്നു. വ്യത്യസ്‌ത ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഉത്തരങ്ങളുടെ ഒരു സർവേ നടത്തുന്നു.

';


ഇതിന്റെ അടിസ്ഥാനത്തിൽ ഏത് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു ധാരണ ലഭിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ ഒരു തിരഞ്ഞെടുപ്പിന്റെ ശരിയായ ഫലം പ്രവചിക്കുന്നവയാണ് എന്ന് തീർത്ത് പറയാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

';


ചിലപ്പോൾ ശരിയാകാം, എന്നാൽ മറ്റ് ചില സാഹചര്യങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തുന്ന ഫലമാണ് യഥാർത്ഥ വോട്ടെണ്ണലിന് ശേഷം എത്തുക.

';

VIEW ALL

Read Next Story