നമ്മുടെ രാഷ്ട്രപിതാവ് ബാപ്പു എന്ന് എല്ലാവരും വിളിക്കുന്ന മഹാത്മ ഗാന്ധിയുടെ 155ാം ജന്മദിനമാണ് ഒക്ടോബർ രണ്ടിന് രാജ്യം ആചരിക്കുന്നത്.
അഹിംസ എന്ന തത്വത്തിന് പ്രാധാന്യം നൽകി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ പ്രസ്ഥാനമാണ് ഗാന്ധിജി. ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങൾ ഓർക്കാം.
ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്.
തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് വിലയില്ല
കണ്ണിന് പകരം കണ്ണ് എന്നാണെങ്കിൽ ലോകം മുഴവൻ അന്ധതയിലാണ്ടു പോകും.
ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതിൽ എത്തിച്ചേരുന്നതിലല്ല
എൻറെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല.
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം.