ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
ഫെബ്രുവരിയിലെ അവസാനത്തെ പ്രവർത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിക്കാറ്, എന്നാൽ 2016ൽ ഫെബ്രുവരി ഒന്നിലേക്ക് ആ ദിവസം മാറ്റുകയായിരുന്നു.
1947 നവംബർ 26 നാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യമന്ത്രി ആർ.കെ ഷൺമുഖം ഷെട്ടിയാണ് അവതരിപ്പിച്ചത്.
രാവിലെ 11 മണി മുതലാണ് ബജറ്റ് അവതരണം അവതരിപ്പിക്കുക.
ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പായി ധനകാര്യമന്ത്രി മന്ത്രിസഭാ ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യും.
നിണ്ട ബജറ്റ് അവതരിപ്പിച്ചത് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ആണ്.
2021 ഫെബ്രുവരി 1ന് ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചത് നിർമ്മലാ സീതാരാമൻ ആയിരുന്നു.