'കൈ' വിട്ട് നേതാക്കൾ

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നേ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

Zee Malayalam News Desk
Feb 29,2024
';

താമരത്തണലിലേയ്ക്ക്...

രണ്ട് മാസത്തിനിടെ ഒരു ഡസനിലേറെ പ്രമുഖ നേതാക്കളാണ് 'കൈ' വിട്ട് താമര പിടിച്ചത്

';

അശോക് ചവാന്‍

എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയിലെത്തിയ അശോക് ചവാന്‍ രാജ്യസഭാംഗമായി.

';

മിലിന്ദ് ദിയോറ

യുവനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദിയോറ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നു

';

ബാബ സിദ്ദിഖി

മൂന്ന് തവണ എംഎല്‍എയായിരുന്ന ബാബ സിദ്ദിഖി ബിജെപിക്കൊപ്പമുള്ള അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നു

';

ബസവരാജ് പാട്ടീല്‍

കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്നു ബസവരാജ് പാട്ടീല്‍

';

ബിസ്മിത ഗൊഗോയ്

മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമാണ് ബിസ്മിത ഗൊഗോയ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് ബിസ്മിതയുടേത്

';

അങ്കിത ദത്ത

യൂത്ത് കോണ്‍ഗ്രസ് അസം പ്രസിഡന്റായിരുന്ന അങ്കിത ദത്ത നേതൃത്വവുമായി കലഹിച്ചാണ് പാര്‍ട്ടി വിട്ടത്

';

റാണാ ഗോസ്വാമി

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന റാണാ ഗോസ്വാമി രണ്ട് തവണ എംഎല്‍എയായിട്ടുണ്ട്

';

ജഗദീഷ് ഷെട്ടാര്‍

ലിംഗായത്ത് സമുദായ നേതാവായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് വീണ്ടും തിരികെ വരികയുമായിരുന്നു

';

മഹേന്ദ്രജീത് മാളവ്യ

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്ന മഹീന്ദ്രജീത് മാളവ്യ മുന്‍ മന്ത്രിയും നാല് തവണ എംഎല്‍എയുമായ വ്യക്തിയാണ്

';

നരണ്‍ രഠ്-വാ

ഗുജറാത്തിലെ കരുത്തനായ ഗോത്രവര്‍ഗ നേതാവാണ് നരണ്‍ രഠ്-വാ. ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍ സഹമന്ത്രിയായിരുന്നു

';

എസ് വിജയധരണി

മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന എസ് വിജയധരണി എംഎല്‍എയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമായിരുന്നു

';

ഗീത കോഡ

ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമാണ് ഗീത കോഡ

';

VIEW ALL

Read Next Story