തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് പന്ത്രണ്ട് ദിവസം നില്ക്കുന്ന പുഷ്പോത്സവത്തിന് ഇന്ന് വൈകിട്ട് അഞ്ചിനു തുടക്കമാകും.

';


ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ അരങ്ങേറുന്ന പുഷ്പോത്സവം വിസ്മയകരമായ കാഴ്ച്ചാനുഭവമാണ് പുഷ്പ പ്രേമികൾക്ക് സമ്മാനിക്കുക.

';


വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും.

';


മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു കാണാൻ മേള അവസരം ഒരുക്കുന്നു.

';


ഒപ്പം ടുലിപ്, ഓർക്കിഡ്, റോസ്, ലില്ലി,ലിക്കാടിയാ, ജമന്തി, അരുളി തുടങ്ങി വൈവിധ്യമാർന്ന പുഷ്പ നിരക്ക്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയും വളർത്തുമൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അമൂല്യ നിരയുമായി പെറ്റ് ഷോയും മേളയിലുണ്ട്.

';


പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ മത്സരങ്ങൾ, കലാസന്ധ്യകൾ, നാടൻ - മലബാർ ഭക്ഷ്യമേള, പായസ മേള, കൂടാതെ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയെ വ്യത്യസ്തമാക്കും.

';

VIEW ALL

Read Next Story