ആനി മസ്ക്രീൻ ആണ് കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലേക്കെത്തിയത്. എന്നാൽ അത് കേരളപ്പിറവിക്ക് മുമ്പ് തിരുവിതാംകൂറിൽ നിന്നാണ് ആനി മസ്ക്രീൻ ജയിച്ച് ലോക്സഭയിലേക്കെത്തുന്നത്
സുശീല ഗോപാലനാണ് ആദ്യമായി കേരളം രൂപമായതിന് ശേഷം ലോക്സഭയിലേക്കെത്തിയ വനിത. 1967 കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ നിന്നാണ് സുശീലയുടെ ജയം. പിന്നീട് 1980ൽ ആലപ്പുഴ, 1991 ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ നിന്ന് ജയച്ച് പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ ഭാര്യയുമായ സുശീല ഗോപാലൻ പാർലമെന്റിലേക്കെത്തിയിരുന്നു
ഭാർഗവി തങ്കപ്പനാണ് സുശീല ഗോപാലന് ശേഷം കേരളത്തിൽ നിന്നും ലോക്സഭയിലേക്കെത്തുന്ന രണ്ടാമത്തെ വനിത നേതാവ്. 1971ൽ അടൂരിൽ നിന്നും കോൺഗ്രസിന് വേണ്ടി ജയിച്ചാണ് ഭാർഗവി പാർലമെന്റിലേക്കെത്തുന്നത്. കേരളത്തിൽ നിന്നും എംപിയാകുന്ന ആദ്യ ദളിത് വനിതയാണ് ഭാഗവി തങ്കപ്പനാണ്.
കോൺഗ്രസ് നേതാവായ സാവിത്രി ലക്ഷ്മൺ ആണ് കേരളത്തിൽ നിന്നും ലോക്സഭയിലേക്കെത്തിയ മറ്റൊരു വനിത. 1989, 1991 മുകുന്ദപുരം മണ്ഡലത്തിൽ നിന്നുമാണ് ലോക്സഭയിലേക്കെത്തുന്നത്.
ഈ പട്ടികയിലുള്ള മറ്റൊരു നേതാവ് സിപിഎം നേതാവായ എ കെ പ്രേമജമാണ്. 1998, 1999 ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നാണ് പ്രേമജം ലോക്സഭയിലേക്കെത്തുന്നത്
പിന്നീട് 2004 തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് പി സതീദേവിയാണ് വടകരയിൽ നിന്നും ലോക്സഭയിലേക്കെത്തുന്നത്
കൂടാതെ 2004 തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സി എസ് സുജാത മാവേലിക്കരയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
2014 ലോക്സഭ തിരഞ്ഞെടുപ്പിൽ പി. കെ ശ്രീമതി കണ്ണൂരിൽ നിന്നും ജയിച്ചിരുന്നു
ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി ലോക്സഭയിലേക്കെത്തിയത് കോൺഗ്രസിന്റെ രമ്യ ഹരിദാസാണ്. 2019ൽ ആലത്തൂരിൽ നിന്നുമാണ് രമ്യ ലോക്സഭയിലേക്കെത്തുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അലത്തൂരിൽ സീറ്റ് നൽകിയിരിക്കുന്നത് രമ്യക്ക് തന്നെയാണ്