പച്ച സാരിയിൽ സുന്ദരിയായി അനന്യ, ചിത്രങ്ങൾ കാണാം...!
മലായളികളുടെ പ്രിയങ്കരിയാണ് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.
സാരിയില്‍ സുന്ദരിയായി ഒരുങ്ങിവന്ന പുത്തന്‍ ഫോട്ടോകള്‍ ഇന്‍സ്റ്റയില്‍ ശ്രദ്ധനേടുകയാണ്. കരിംപച്ച നിറത്തിലുള്ള സാരിയാണ് അനന്യ ഉടുത്തരിക്കുന്നത്. തിക്ക് ബോര്‍ഡറുള്ള ജോര്‍ജറ്റ് മെറ്റീരിയലിലുള്ള സാരി താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്
ഹൈ നെക്ക് ബ്ലൗസാണ് താരം സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വണ്‍ ലെയറിലാണ് താരം സാരി ഉടുത്തിരിക്കുന്നത്. സാരിക്ക് മാച്ചാകുന്ന പച്ച സ്റ്റോണ്‍ വച്ച നെക്ക് പീസും കമ്മലുമാണ് താരം ഇട്ടിരിക്കുന്നത്
ബനാറസ്സി മെറ്റീരിയലിലുള്ള ബ്ലൗസ് സാരിയോടൊപ്പം നന്നായി ചേരുന്നുണ്ട്. നിറചിരിയോടെയാണ് എല്ലാ ഫോട്ടോക്കും താരം പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു
സജിത്ത് ആന്‍ സുജിത്ത് ആണ് മേക്കപ്പ് ചെയ്ത് താരത്തെ സുന്ദരിയാക്കിയിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സംഗീത 916 ഗോള്ഡിലേതാണ് ജ്വല്ലറി. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു.
വിാഹത്തിനു ശേഷം താരം കുറച്ചു നാള് ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായി തിരച്ചെത്തിയിരിക്കുകയാണ്. ബിസിനസ്സുകാരനായ ആഞ്ജനേയനാണ് താരത്തെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.