മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അനുശ്രീ. നാടന്‍ കഥാപാത്രങ്ങള്‍ കൂടുതലായി അഭിനയിച്ചാണ് താരം പ്രേക്ഷകമനസ്സില്‍ കുടിയേറിയത്.
താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകളെല്ലാം വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്
വെള്ള നിറത്തിലുള്ള ഷര്‍ട്ടും ബോഡിക്കോണ്‍ ഡെനിം സ്‌കെര്‍ട്ടുമാണ് അനുശ്രീയുടെ വേഷം. വളരെ സിംപിളായാണ് താരം ഫോട്ടോയിലെത്തിയിരിക്കുന്നത്.
ഗോള്‍ഡന്‍ നിറത്തിലുള്ള വാച്ച് കൈയ്യില്‍ കെട്ടിയിട്ടുണ്ട്. ബ്ലൂ ആന്റ് വൈറ്റ് കോമ്പോയാണ് താരത്തിന്റെ ഫോട്ടോയുടെ തീം
റൂമിലുള്ള സോഫയുടെ കളര്‍ നീലയും കര്‍ട്ടനും കാര്‍പ്പറ്റുമെല്ലാം ബ്ലൂ ആന്റ് വൈറ്റ് തീമിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
വെള്ള നിറത്തിലുള്ള ഹാഫ് ഷൂവാണ് താരം ഇട്ടിരിക്കുന്നത്. സോഫയുടെ പുറകിലായി വലിയ മിററും കാണാം. റിമി ടോമിയടക്കം നിരവധി സെലിബ്രിറ്റികളും കമന്റും ലൈക്കുകളുമായെത്തിയിട്ടുണ്ട്.
മഹേഷ് ഭായ് ആണ് ഫോട്ടോകളെടുത്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. ലാല്‍ ജോസാണ് അനുശ്രീ എന്ന കലാകാരിയെ സിനിമയിലേക്കെത്തിച്ചത്