ലഹങ്കയില്‍ ക്ലാസിക്ക് ലുക്കില്‍ രജിഷ വിജയന്
മലയാളികളുടെ പ്രിയങ്കരിയാണ് രജിഷ വിജയന്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ആരാധകര്‍ക്കായി പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍ വൈറലാകുകയാണ്
ചുവന്ന നിറത്തിലുള്ള ലഹങ്കയിലാണ് താരം. തന്റെ ആരാധകര്‍ക്കായി പൊങ്കല്‍ ആശംസഅറിയിച്ചുകൊണ്ടാണ് പുത്തന്‍ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്.
ബനാറസ്സി ബ്രൊക്കേഡിലുള്ള ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിള്‍ ക്രോപ്പ് ടോപ്പും ബനാറസ്സിയിലുള്ള പാവാടയുമാണിത്. ഗോള്‍ഡനും റെഡും കലര്‍ന്നതാണ് താരത്തിന്റെ സ്കെര്‍ട്ട്.
ദുപ്പട്ടയുടെ അരികിലൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള ലെയ്സാണ് നല്‍കിയിരിക്കുന്നത്. കുറച്ച് ഹെവിയായിട്ടുള്ള ഹാങ്ങിങ്ങ് ഇയര്റിങ്ങ്സാണ് താരം അണിഞ്ഞിരുക്കുന്നത്.
അശ്വിനിമധുര് കച്ചര്‍ ബുട്ടിക്കാണ് താരത്തിന്റെ ലഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കിലാണ് താരം ഫോട്ടോയില്‍. ന്യൂഡ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ടെലിവിഷന്‍ അവതാരകയില്‍ നിന്നുമാണ് രജിഷ സിനിമയിലേക്കെത്തുന്നത്. അനുരാഗ കരിക്കിന്‍വെള്ളമാണ് താരം അഭിനയിച്ച ആദ്യ സിനിമ. ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി
നിരവധി സെലിബ്രിറ്റികളും കമന്റുകളുമായെത്തിട്ടുണ്ട്. ആരാധകരും താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു.