Christmas Releases 2023: പ്രേക്ഷകർ കാത്തിരുന്ന സിനിമകൾ ക്രിസ്മസിന് റിലീസിനെത്തുന്നു

Published by: Zee Malayalam News Desk | Sep 29, 2023

ബറോസ്

മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസ് ഡിസംബർ 21ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

Published by: Zee Malayalam News Desk | Sep 29, 2023

നേര്

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന നേര് ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബർ 21ന് ചിത്രം എത്തുമെന്നാണ് പ്രതീക്ഷ.

Published by: Zee Malayalam News Desk | Sep 29, 2023

ഓസ്ലർ

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രം ഓസ്‍ലർ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Published by: Zee Malayalam News Desk | Sep 29, 2023

‍ഡങ്കി

ഷാരൂഖ് ഖാൻ നായകനാകുന്ന ഡങ്കി ഡിസംബർ 21ന് തിയേറ്ററുകളിലെത്തും. രാജ്കുമാർ ഹിരണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Published by: Zee Malayalam News Desk | Sep 29, 2023

സലാർ പാർട്ട് 1 സീസ്ഫയർ

പ്രഭാസ് കേന്ദ്ര കഥാപാത്രമാകുന്ന സലാർ ഡിസംബർ 21ന് റിലീസ് ചെയ്യും. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നു.

Published by: Zee Malayalam News Desk | Sep 29, 2023

VIEW ALL

Read Next Story