ബ്ലാക്ക് നിറത്തിൽ വൈറ്റ് സ്റ്റോണുകൾ ഉള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം മഞ്ഞ നിറത്തിലുള്ള ഒരു പൂവും താരം തലയിൽ ചൂടിയിട്ടുണ്ട്.
ഹണിറോസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് റേച്ചൽ. സിനിമയുടേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം ശ്രദ്ധ നേടിയിരുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ചിത്രം ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്.