Breakfast

‍‍ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഇത് ഒഴിവാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും ഊർജം ഉൽപാദിപ്പിക്കേണ്ടത് പ്രഭാത ഭക്ഷണത്തിലൂടെയാണ്.

';

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

രാവിലെ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ട്. നമ്മൾ നല്ലത് എന്ന് കരുതി രാവിലെ കഴിക്കുന്നത് നല്ലതാവണമെന്നില്ല. പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്.

';

സോസേജ്

മലയാളികൾ സ്ഥിരമായി കഴിക്കാറില്ലെങ്കിലും പാശ്ചാത്യരാജ്യങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഭ​ക്ഷണമാണ് സോസേജ്. ഉയർന്ന സാച്ചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റുമടങ്ങിയ സോസേജുകൾ പോലെയുള്ള സംസ്കരിച്ച മാംസങ്ങൾ പ്രാതലായി കഴിക്കുന്നത് നല്ലതല്ല.

';

മഫിൻസ്

ഒട്ടുമിക്ക സ്റ്റാർ റേറ്റഡ് ഹോട്ടലുകളിലും ബുഫേകളിൽ കാണാവുന്ന ഒന്നാണ് മഫിൻസ്, കേക്കുകൾ എന്നിവ. ഇതിലുള്ള അമിത പഞ്ചസാരയും കലോറിയും പ്രഭാതത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമില്ല. പ്രാതലായി ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

';

ഫ്ലേവേർഡ് യോ​ഗർട്ട്

വയറിൻ്റെ ആരോ​ഗ്യത്തിൻ്റെ ആവശ്യമായ ഒന്നാണ് പ്രോബയോട്ടിക്സ്. യോ​ഗർട്ടിൽ ഇത് ധാരാളമുണ്ട്. എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന ഫ്ലേവേർഡ് യോ​ഗർട്ടുകളിൽ അമിതമായി പഞ്ചസാരയുള്ളതിനാൽ ഇത് ആരോ​ഗ്യത്തിന് കേടാണ്.

';

പാൻകേക്ക് & വാഫിൾസ്

മൈദ അടങ്ങിയ പാൻകേക്കും വാഫിൾസും സ്വാദിന് പുറമേ ​ഗുണങ്ങളൊന്നുമില്ലാത്ത ഭ​ക്ഷണങ്ങളാണ്. കലോറി, കൊഴുപ്പ്, പഞ്ചസാര എന്നിവ ധാരാളമടങ്ങിയ ഇവയിൽ ഫൈബറും പ്രോട്ടീനുമില്ല.

';

മധുരമുള്ള ബ്രേക്ക്ബാസ്റ്റ് സിറിയലുകൾ

രാവിലെ തിരക്കുള്ളവർ സമയം ലാഭിക്കാനും ആരോ​ഗ്യത്തിന് നല്ലതാണെന്നും കരുതി മാർക്കറ്റിൽ ലഭ്യമാകുന്ന സിറിയലുകൾ പ്രാതലായി കഴിക്കാറുണ്ട്. അമിത പഞ്ചസാരയും റിഫൈൻഡ് കാർബ്സും ഇതിനെ നല്ലൊരു പ്രഭാതഭക്ഷണമല്ലാതാക്കുന്നു.

';

ജ്യൂസ്

കടകളിൽ നിന്ന് വാങ്ങുന്ന പാക്ക്ഡ് ജ്യൂസുകളിൽ അമിതമായി പഞ്ചസാരയും കലോറിയുമുണ്ട്. ഇതിൽ പഴങ്ങളുടെ അംശം പോലുമില്ല. അതിന് പകരം പഞ്ചസാരയില്ലാതെ വീട്ടിൽ തന്നെയുണ്ടാക്കുന്ന പഴച്ചാറുകൾ കുടിക്കുക. പഴങ്ങൾ ജ്യൂസാക്കാതെ കഴിക്കുന്നതാണ് നല്ലത്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story