മലയാള സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതി ഇന്ന് വർധിച്ചു വരികയാണ്
എന്നാൽ ചെറിയ ഒരു മാർക്കറ്റായതിനാൽ മലയാളത്തിലെ ഭൂരിഭാഗം സിനിമകളും കുറഞ്ഞ ചിലവിലാണ് നിർമിക്കപ്പെടുന്നത്
അതുകൊണ്ട് വളരെ കുറച്ച് സിനിമകൾ മാത്രമാണ് 100 കോടി ക്ലബിൽ ഇടം നേടിട്ടുള്ളത്. അവ ഏതെല്ലാമാണെന്ന് പരിചയപ്പെടാം
പുലിമുരുകനാണ് മലയാള സിനിമയിൽ ആദ്യമായി നൂറ് കോടി ക്ലബിൽ ഇടം നേടുന്ന ചിത്രം. മോഹൻലാലിനെ നായകനാക്കി വൈശാഖ ഒരുക്കിയ ഒരു മാസ് മസാല ആക്ഷൻ ചിത്രമാണ് പുലിമുരുകൻ
വീണ്ടും മലയാളം ബോക്സ്ഓഫീസ് കീഴടക്കിയത് മോഹൻലാൽ തന്നെയാണ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് രണ്ടാമതായി മലയാളം ബോക്സ്ഓഫീസിൽ 100 കോടി ക്ലബിൽ പ്രവേശിച്ചിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായി 200 കോടി നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ലൂസിഫർ നേടി
പ്രളയത്തെ ആസ്പദമാക്കി ജുഡ് ആന്തണി ജോസഫ് ഒരുക്കിയ മൾട്ടി സ്റ്റാറർ ചിത്രമാണ് 2018. ചിത്രം ലൂസിഫറിന്റെ റെക്കോർഡും കടന്ന ഇൻഡസ്ട്രി ഹിറ്റ് അടിക്കുകയും ചെയ്തു. 2024 ഓസ്കറാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു 2018 സിനിമ
100 കോടി ക്ലബിൽ എത്തുന്ന നാലാമത്തെ മലയാളം ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 12 ദിവസങ്ങൾ കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ 100 തികച്ചത്