യഥാര്‍ത്ഥ പേര് ഡയാന മറിയം കുര്യന്‍ എന്നാണ്. ദൃശ്യ മാധ്യമ രംഗത്ത് അവതാരികയായിട്ടാണ് നയൻതാര തന്റെ കരിയർ ആരംഭിക്കുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.
വിസ്മയത്തുമ്പത്ത്, തസ്‌ക്കരവീരന്‍ , രാപ്പകല്‍ എന്നീ ചിത്രങ്ങളിലും നയൻതാര ആഭിനിയിച്ചു.
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകന്‍.