പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ധാന്യമാണ് വെള്ളക്കടല. സാധാരണയായി നാം കേരളീയർ കറുത്ത നിറത്തിലുള്ള കടലയാണ് കൂടുതലായി ഉപയോ​ഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ വെളുത്ത കടലയും ധാരാളമായി ഉപയോ​ഗിക്കുന്നു.

Feb 22,2024
';


വളരെ രുചികരമായ രീതിയിൽ വെളുത്ത കടലകൊണ്ട് മസാല കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി കടല തലേദിവസം രാത്രിയിൽ വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കുക.

';


ഒരു മീഡിയം സൈസ് വലുപ്പത്തിലുള്ള സവാള, തക്കാളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, എന്നിവ അരിഞ്ഞെടുക്കുക. ശേഷം ഒരു പാനെടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിക്കുക.

';


എണ്ണ ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, സവാള, തക്കാളി, വെളുത്തുള്ളി, എന്നിവ ഓരോന്നായി ഇട്ട് നന്നായി വഴറ്റിയെടുക്കുക.

';


ശേഷം അതിലേക്ക് മസാല പൊടികളായ മഞ്ഞൾ, മുളകു പൊടി, മല്ലിപ്പൊടി, അൽപ്പം ​ഗരംമസാല, എന്നിവ ചേർക്കുക. മസാല ചൂടായി കഴിഞ്ഞാൽ അതിലേക്ക് കുതിർത്ത് വെച്ച കടല കഴുകി അതിലേക്ക് ഇടുക.

';


ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെച്ച് വേവിക്കുക. അതിനൊപ്പം ഒരു നുള്ള് വലിയ ജീരകപൊടിയും ചേർത്ത് കൊടുക്കുക. കടല നന്നായി വെന്തു കഴിഞ്ഞാൽ അതിലേക്ക് മല്ലിയില അരിഞ്ഞതും കറിവെപ്പിലയും ചേർക്കുക. രുചികരമായ കടല കറി തയ്യാറായി കഴിഞ്ഞു. ആവശ്യമെങ്കിൽ കുറച്ച് കടുക് താളിച്ച് ചേർക്കാവുന്നതാണ്. ഇനി ചപ്പാത്തിക്കോ, പൂരിക്കോ, പുട്ടിനോ ചേർത്ത് ഇവ കഴിക്കാവുന്നതാണ്.

';

VIEW ALL

Read Next Story