1965 നവംബർ 2 ന് ഡൽഹിയിലെ ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു ഷാരൂഖ് ജനിച്ചത്. വർ അന്ന് താമസിച്ചിരുന്നത് വാടക വീടുകളിലായിരുന്നു
ഡൽഹിയിലെ കൊളംബാസ് സ്കൂളിൽ പഠിച്ചിരുന്ന ഷാരൂഖ് പഠനത്തിലും കായിക ഇനങ്ങളിലും ഒരേപോലെ മികവ് പുലർത്തിയിരുന്നു.ഭാവിയിൽ ഒരു കായിക താരമാകാൻ അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും ചെറുപ്പത്തിൽ തോളിലേറ്റ പരിക്ക് കാരണം അത് തുടരാൻ സാധിച്ചില്ല
15 വയസുമാത്രം പ്രായമുള്ളപ്പോൾ ഷാരൂഖിൻറെ പിതാവ് മീർ താജ് മുഹമ്മദ് ഖാൻ കാൻസർ ബാധിതനായി മരിച്ചു. എങ്കിലും തളരാതെ പിടിച്ചു നിന്ന അവൻ തന്‍റെ അമ്മയ്ക്കും സഹോദരിക്കും ധൈര്യം പകർന്ന് മുന്നോട്ടുനീങ്ങി
1995 ൽ ആദിത്യ ചോപ്ര ഒരു തിരക്കഥയുമായി ഷാരൂഖിനെ സമീപിച്ചു. സെയ്ഫ് അലി ഖാൻ വേണ്ടെന്നുവച്ച ഒരു സ്ക്രിപ്റ്റായിരുന്നു അത്. പൈങ്കിളി റൊമാന്‍റിക് കഥയായ ആ ചിത്രം ചെയ്യാൻ ഷാരൂഖിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു
എങ്കിലും നിർബന്ധത്തിന് വഴങ്ങി ആ ചിത്രം താരം ചെയ്തു ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ ആണത്.