വിറ്റാമിൻ സി നമ്മുടെ ചർമ്മത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു വിറ്റാമിനാണ്. അത് എത്തരത്തിൽ ഉപയോഗക്കണമെന്നല്ലേ അറിഞ്ഞോളൂ.
സൺടാൻ മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ഒരു നല്ല സ്ക്രബ്ബാണ് തക്കാളി. അതിനായി ഒരു തക്കാളി പകുതി മുറിച്ച് അതിന്റെ ഒരു ഭാഗം എടുക്കുക
അതിനു ശേഷം അതിനു മുകളിൽ അൽപ്പം പഞ്ചസാര ചേർത്ത് മുഖത്തും ശരീരത്തിലും മെല്ലേ തേച്ചു കൊടുക്കുക.
ഇത് ശരീരത്തിലെ സൺടാൻ മാറാൻ വളരെ പ്രയോജനകരമാണ്.
തക്കാളി നീരും തൈരു ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്ത് നിറം വർദ്ദിപ്പിക്കാൻ സഹായിക്കും.തക്കാളി നീര് മാത്രം മുഖത്ത് തേയ്ക്കുന്നതും വളരെ നല്ലതാണ്