ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരമാണ് ഷോൺ ടെയ്റ്റ്. 2011 സീസണിൽ 157.71 കെഎംപിഎച്ച് വേഗത്തിലാണ് ഓസീസ് താരം പന്തെറിഞ്ഞത്
നിലവിലെ സീസണിൽ ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോയ്റ്റ്സീ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ പന്തെറിഞ്ഞത്. 157.4 കിലോമീറ്റർ വേഗതയിലാണ് ജെറാൾഡ് കോയ്റ്റ്സീ പന്തെറിഞ്ഞത്
ഈ പട്ടികയിൽ മൂന്നാമതുള്ളത് ലോക്കി ഫെർഗൂസൺ ആണ്. 2022 സീസണിൽ 157.3 കിലോമീറ്റർ വേഗത്തിലാണ് കിവീസ് താരം പന്തെറിഞ്ഞത്
ഈ പട്ടികയിലെ ആദ്യ അഞ്ചിലേക്ക് ആദ്യമായി ഇടം നേടുന്ന ഇന്ത്യൻ താരമാണ് ഉമ്രാൻ മാലിക്ക്. 2022 സീസണിൽ മണിക്കൂറിൽ 157 കിലോമീറ്റർ വേഗത്തിലാണ് മാലിക്ക് പന്തെറിഞ്ഞത്
2020 സീസണിൽ മണിക്കൂറിൽ 156.22 കിലോമീറ്റർ വേഗത്തിലാണ് ദക്ഷിണാഫ്രിക്കൻ താരം അൻറിച്ച് നോർക്കിയ പന്തെറിഞ്ഞത്
ഈ പട്ടികയിൽ രണ്ട് തവണയാണ് ഉമ്രാൻ മാലിക്ക് ഇടം നേടിട്ടുള്ളത്. 2022 സീസണിൽ മണിക്കൂറിൽ 156 കിലോമീറ്റർ വേഗത്തിലാണ് മാലിക്ക് പന്തെറിഞ്ഞത്
ഈ പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ താരമാണ് മയാങ്ക് യാദവ്. കഴിഞ്ഞ ദിവസം ആർസിബിക്കെതിരെയുള്ള മത്സരത്തിൽ മയാങ്ക് എൽഎസ്ജിക്ക് വേണ്ടി മണിക്കൂറിൽ 155.8 കിലോമീറ്റർ വേഗത്തിലാണ് യുവതാരം പന്തെറിഞ്ഞത്