ഐപിഎൽ 2025 സീസണിലേക്കുള്ള മെഗാ ലേലം നടക്കാനിരിക്കെ ഓരോ ഐപിഎൽ ടീമും വ്യത്യസ്തമായ തന്ത്രങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ പേഴ്സുള്ള അഞ്ച് ടീമുകളും തന്ത്രങ്ങൾ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്.
നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് മെഗാലേലം നടക്കുന്നത്. ലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണണെന്ന പദ്ധതികൾ ഫ്രാഞ്ചൈസികൾ ചർച്ച ചെയ്യുകയാണ്.
110.5 കോടി രൂപയാണ് പഞ്ചാബ് കിങ്സിൻ്റെ പേഴ്സിലുള്ളത്. രണ്ട് അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തിയ പഞ്ചാബിനെ മികച്ച ഒരു ടീമിനെ തന്നെ സെറ്റ് ചെയ്യേണ്ടിയിരിക്കുന്നു. റിഷഭ് പന്തിനെ നായകനാക്കാണ് പഞ്ചാബിൻ്റെ പദ്ധതി.
83 കോടി രൂപ പേഴ്സിലുള്ള റോയൽ ചലഞ്ചേഴ്സിന് മികച്ച ഒരു വിക്കറ്റ് കീപ്പറിനെയും വരും നാളുകളിലേക്കായി ഒരു നായകനെയും ഈ ലേലത്തിലൂടെ സ്വന്തമാക്കണം. ബെംഗളൂരു സ്വദേശി കൂടിയായ കെ എൽ രാഹുലിനെ ആർസിബിക്ക് അതുകൊണ്ട് നോട്ടമുണ്ടാകും.
73 കോട് രൂപ പേഴ്സിലുള്ള ഡൽഹി ക്യാപിറ്റൽസിനും ഒരു മികച്ച നായകനെ ആവശ്യമുണ്ട്. അതുകൊണ്ട് 2020 ഐപിഎൽ ഫൈനലിലേക്ക് ഡിസിയെ നയിച്ച ശ്രേയസ് അയ്യറിനെ സ്വന്തമാക്കാനാകും ഡൽഹി ശ്രമിക്കുക.
അഞ്ച് താരങ്ങളെ നിലനിർത്തിയ ഗുജറാത്തിന് ഇനി പേഴ്സിലുള്ളത് 69 കോടിയാണ്. മികച്ച പേസർമാരില്ലാത്തതിനാൽ ഗുജറാത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പേസർമാരിലാകും.
69 കോടി രൂപ പേഴ്സിലുള്ള ലഖ്നൗ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരെയും പേസർമാരെയും ലക്ഷ്യമിട്ടാകും ഈ മെഗാലേലത്തിന് ഇറങ്ങുന്നത്.