ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലൻഡാണ് ഇന്ത്യയുടെ എതിരാളികള്‍
മത്സരത്തിന് മുമ്പായി നടന്ന അവസാന നെറ്റ്‌സ് സെഷനില്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനമാണ് നടത്തിയത്
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സ്റ്റാര്‍ ബാറ്റര്‍മാര്‍ നെറ്റ്‌സില്‍ ഏറെ നേരം ചെലവഴിച്ചു
ബാറ്റ്‌സ്മാന്‍മാര്‍ വ്യത്യസ്തമായ ഷോട്ടുകള്‍ പരീക്ഷിച്ചപ്പോള്‍ വേരിയേഷനിലാണ് ബൗളര്‍മാര്‍ ശ്രദ്ധ നല്‍കിയത്
ടി20യില്‍ ഇരുടീമുകളും ഇതുവരെ 7 തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു
ബൗളിംഗിനെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ പിച്ചിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു
ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് മുട്ടുകുത്തിച്ചിരുന്നു