അതിശയകരമായ ഫീച്ചറുകളുമായി വിപണി വാഴാനെത്തുന്ന ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുടെ ഇന്ത്യൻ വിലകൾ പരിശോധിച്ചാലോ...
ഐഫോൺ 16 128GB, 256GB,512GB എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 79,900 രൂപ, 89,900 രൂപ, 1,09,900 രൂപ എന്നീ വിലകളിൽ ഇവ സ്വന്തമാക്കാം.
ഒരേ മെമ്മറി കോൺഫിഗറേഷനിൽ മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ഐഫോൺ 16 പ്ലസിനുള്ളത്. 89,900 രൂപ, 99,900 രൂപ, 1,11,900 രൂപ എന്നീ വിലകളിലാണ് ഇവ ഇന്ത്യൻ വിപണിയിലെത്തുന്നത്.
ഐഫോൺ 16 പ്രോ 128GBക്ക് 1,19,900 രൂപ മുതലാണ് വില വരുന്നത്. 256GB 1,29,000 രൂപയിലും 512GB 1,49,900 രൂപയിലും 1TB 1,69,900 രൂപയിലും വിൽക്കപ്പെടും.
വ്യത്യസ്ത സ്റ്റോറേജുകളിലുള്ള 3 പതിപ്പുകളാണ് ഐഫോൺ 16 പ്രോ മാക്സിനുള്ളത്. 256GB- 1,44,900 രൂപ 512GB- 1,64,900 രൂപ 1TB- 1,84,900 രൂപ എന്നിങ്ങനെയാണ് ഇവയ്ക്ക് വില വരിക. ഐഫോൺ 15 പ്രോ മാക്സിനെക്കാളും വില കുറവാണ് ഐഫോൺ 16 പ്രോ മാക്സ്.
A16 ബയോണിക് ചിപ്പിനെക്കാളും മികച്ച A18 ചിപ്പുപയോഗിച്ചാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ പ്രവർത്തിക്കുന്നത്.
A18 പ്രോ ചിപ്പുപയോഗിച്ചാണ് ഐഫോൺ 16 പ്രോ പ്രവർത്തിക്കുന്നത്. 48MP ഫ്യൂഷൻ ക്യാമറയാണ് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിൽ ഉള്ളത്.
അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് എന്നീ കളറുകളിലാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എത്തുന്നത്.
ബ്ലാക്ക് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ഡെസേർട്ട് ടൈറ്റാനിയം എന്നീ നാല് നിറങ്ങളിൽ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ലഭ്യമാകും.
സെപ്റ്റംബർ 20 മുതൽ ഐഫോണുകൾ ഇന്ത്യയിൽ ലഭ്യമാകും. സെപ്റ്റംബർ 13 മുതൽ മുൻകൂട്ടി ഓർഡർ ചെയ്യാനാകും.