വാട്സ് ആപ്പിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലും സന്ദേശങ്ങൾ അയക്കുമ്പോൾ ഇമോജികൾ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. നമ്മളുടെ പ്രതികരണം വേഗത്തിലാക്കാനും ഇമോഷൻസ് കൂടുതൽ ഫലപ്രദമായി മറ്റൊരാളിലേക്ക് എത്തിക്കാനും ഇമോജികൾ സഹായിക്കും.
ഇമോജികളിൽ പലതും തെറ്റായിട്ടാണ് പലരും ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ആ ഇമോജിയുടെ ശരിയായ അർത്ഥവും നമ്മൾ മനസ്സിലാക്കുന്നതും വേറെയാകാം. അങ്ങനെ ചില ഇമോജികൾ നോക്കിയാലോ.
സമാധാനം എന്നതിനെ സൂചിപ്പിക്കാനായി പലരും ഉപയോഗിച്ച് വരുന്ന ഒരു ഇമോജിയാണ് ഇത്. എന്നാൽ ഈ ഇമോജി വിക്ടറി (വിജയം) എന്നതിനെ സൂചിപ്പിക്കുന്നതാണ്.
പരാതിപ്പെടുന്നു, വിങ്ങുന്നു ഇങ്ങനെയൊക്കെയുള്ള ഇമോഷൻസ് കാണിക്കുന്നതിനാണ് പലരും ഈ ഇമോജി ഉപയോഗിക്കുന്നത്. എന്നാൽ ശരിക്കും ഞാൻ ക്ഷീണിതനാണ് എന്നാണ് ഈ ഇമോജി സൂചിപ്പിക്കുന്നത്.
ഈ ഇമോജി യഥാർത്ഥത്തിൽ ഒരു സ്ത്രീ ഓക്കെ എന്ന് ആംഗ്യം കാണിക്കുന്ന ഇമോജിയാണ്.
ഈ ഇമോജി എനിക്ക് ഒരു ഐഡിയ ലഭിച്ചു എന്ന് സൂചിപ്പിക്കുന്നതാണ് എന്ന് കരുതിയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ശരിക്കും കുമ്പിടുന്ന ഒരു മനുഷ്യനെയാണ് ഈ ഇമോജി സൂചിപ്പിക്കുന്നത്.
ഈ ഇമോജി തലക്കറക്കം അല്ലെങ്കിൽ ആശ്ചര്യം എന്നതിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
ഈ ഇമോജി ശരിക്കും ഒരു ഹാംബർഗറിനെയാണ് സൂചിപ്പിക്കുന്നത് അല്ലാതെ ഒരു ചീസ് ബർഗറിനെയല്ല.