Emojis

വാട്സ് ആപ്പിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലും സന്ദേശങ്ങൾ അയക്കുമ്പോൾ ഇമോജികൾ ഉപയോ​ഗിക്കാത്തവർ വളരെ കുറവായിരിക്കും. നമ്മളുടെ പ്രതികരണം വേ​ഗത്തിലാക്കാനും ഇമോഷൻസ് കൂടുതൽ ഫലപ്രദമായി മറ്റൊരാളിലേക്ക് എത്തിക്കാനും ഇമോജികൾ സഹായിക്കും.

';

ശരിയായ അർത്ഥം

ഇമോജികളിൽ പലതും തെറ്റായിട്ടാണ് പലരും ഉപയോ​ഗിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ആ ഇമോജിയുടെ ശരിയായ അർത്ഥവും നമ്മൾ മനസ്സിലാക്കുന്നതും വേറെയാകാം. അങ്ങനെ ചില ഇമോജികൾ നോക്കിയാലോ.

';

പീസ് ചിഹ്നം

സമാധാനം എന്നതിനെ സൂചിപ്പിക്കാനായി പലരും ഉപയോ​ഗിച്ച് വരുന്ന ഒരു ഇമോജിയാണ് ഇത്. എന്നാൽ ഈ ഇമോജി വിക്ടറി (വിജയം) എന്നതിനെ സൂചിപ്പിക്കുന്നതാണ്.

';

വൈനിങ് ഇമോജി

പരാതിപ്പെടുന്നു, വിങ്ങുന്നു ഇങ്ങനെയൊക്കെയുള്ള ഇമോഷൻസ് കാണിക്കുന്നതിനാണ് പലരും ഈ ഇമോജി ഉപയോ​ഗിക്കുന്നത്. എന്നാൽ ശരിക്കും ഞാൻ ക്ഷീണിതനാണ് എന്നാണ് ഈ ഇമോജി സൂചിപ്പിക്കുന്നത്.

';

മടുത്തു

ഈ ഇമോജി യഥാർത്ഥത്തിൽ‌ ഒരു സ്ത്രീ ഓക്കെ എന്ന് ആം​ഗ്യം കാണിക്കുന്ന ഇമോജിയാണ്.

';

ഒരു ഐഡിയ ലഭിച്ചു

ഈ ഇമോജി എനിക്ക് ഒരു ഐഡിയ ലഭിച്ചു എന്ന് സൂചിപ്പിക്കുന്നതാണ് എന്ന് കരുതിയാണ് പലരും ഉപയോ​ഗിക്കുന്നത്. എന്നാൽ ശരിക്കും കുമ്പിടുന്ന ഒരു മനുഷ്യനെയാണ് ഈ ഇമോജി സൂചിപ്പിക്കുന്നത്.

';

കണ്ണുകളിൽ x ഇമോജി

ഈ ഇമോജി തലക്കറക്കം അല്ലെങ്കിൽ ആശ്ചര്യം എന്നതിനെ സൂചിപ്പിക്കാനാണ് ഉപയോ​ഗിക്കുന്നത്.

';

ചീസ്ബർ​ഗർ ഇമോജി

ഈ ഇമോജി ശരിക്കും ഒരു ഹാംബർ​ഗറിനെയാണ് സൂചിപ്പിക്കുന്നത് അല്ലാതെ ഒരു ചീസ് ബർ​ഗറിനെയല്ല.

';

VIEW ALL

Read Next Story