ദക്ഷിണേന്ത്യയിലെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ ഹിൽ സ്റ്റേഷനുകൾ ഇതാ
ഹിൽ സ്റ്റേഷനുകളുടെ രാജ്ഞിയെന്നാണ് ഊട്ടി അറിയപ്പെടുന്നത്. പച്ചപ്പ് പുതച്ച തേയില തോട്ടങ്ങൾ, നീലഗിരി മൌണ്ടൻ റെയിൽവേ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ ഊട്ടി തടാകവും ബോട്ടാണിക്കൽ ഗാർഡനുകളും ഊട്ടിയുടെ മനോഹാരിത വർധിപ്പിക്കുന്നു.
കാപ്പിത്തോട്ടങ്ങൾ, മഞ്ഞ് മൂടിയ മലനിരകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ മനോഹരമാണ് കൂർഗ്.
തേയിലത്തോട്ടങ്ങളാലും ഹിൽ സ്റ്റേഷനുകളാലും പ്രകൃതിഭംഗി ആവോളം ആസ്വദിക്കാവുന്ന സ്ഥലമാണ് മൂന്നാർ. ഇരവികുളം ദേശീയോദ്യാനവും ടോപ്പ് സ്റ്റേഷനിൽ നിന്നുള്ള കാഴ്ചകളും മൂന്നാറിനെ അതിമനോഹരമാക്കുന്നു.
കോക്കേഴ്സ് വാക്ക്, ബ്രയാൻറ് പാർക്ക് എന്നിവയാൽ പ്രശസ്തമാണ് കൊടൈക്കനാൽ. കൊടൈക്കനാലിലെ തണുത്ത കാലാവസ്ഥയും പ്രകൃതിഭംഗിയും സഞ്ചാരികളുടെ പ്രിയ ഇടമാക്കി കൊടൈക്കനാലിനെ മാറ്റുന്നു.
മനോഹരമായ പ്രകൃതിദൃശ്യങ്ങളാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ് വയനാട്. എടക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടെ നിരവധി കാഴ്ചകളാണ് വയനാട് ഒരുക്കുന്നത്.
തേയിലത്തോട്ടങ്ങൾ, ഡോൾഫിൻസ് നോസ് വ്യൂ പോയിൻറ് എന്നിവയ്ക്ക് പ്രശസ്തമാണ് കൂനൂർ. നീലഗിരി മൌണ്ടൻ റെയിൽവേയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയനഗരി, കാപ്പിത്തോട്ടങ്ങൾ എന്നിവയാൽ കാഴ്ചയുടെ വസന്തം തീർക്കുന്നതാണ് ചിക്കമംഗളൂരു.