Bedtime beverages and weight loss

രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്ന പാനീയങ്ങൾ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും എന്ന് എത്രപേർക്ക് അറിയാം. അതിന് സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ.

Zee Malayalam News Desk
Jul 29,2024
';

ചമോമൈൽ ‌ടീ

ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുന്നതിൽ പേരുകേട്ടതാണ് ചമോമൈൽ ടീ. നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി ഈ ചായ സഹായിക്കുന്നു. നല്ല ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറുവേദന കുറയ്ക്കാനും ഈ ചായ ഉപകരിക്കും.

';

നാരങ്ങാവെള്ളം

ശരീരഭാരം കുറയ്ക്കാൻ ലളിതവും ഫലപ്രദവുമായ പാനീയമാണ് നാരങ്ങാവെള്ളം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റസ് എന്നിവ മെറ്റബോളിസം വർധിപ്പിക്കാൻ സഹായകമാണ്.

';

പാൽ

ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിനെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നല്ല ഉറക്കം മെറ്റബോളിസം മെച്ചപ്പെടാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇവ ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായകമാണ്.

';

ഇഞ്ചി ചായ

മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കുന്നതിനും ഇഞ്ചി ചായ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇഞ്ചി ചായ കുടിക്കുന്നത് രാത്രി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

';

കറുവപ്പട്ട ചായ

ശരീരഭാരം നിയന്ത്രിക്കാൻ രുചികരവും ഫലപ്രദവുമായ പാനീയമാണ് കറുവപ്പട്ട ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപട്ട സഹായിക്കുന്നു. ഇത് ഇൻസുലിൻ സ്പൈക്സ് കുറച്ച് കൊഴുപ്പ് സംഭരിക്കുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കുന്നു.

';

പെപ്പർമിൻ്റ് ടീ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു റീഫ്രഷിങ് പാനീയമാണ് മിൻ്റ് ടീ. പെപ്പർമിൻ്റിന് വിശപ്പിനെ അടയ്ക്കാനുള്ള ​ഗുണങ്ങളുണ്ട്. ഇത് രാത്രി വൈകിയുള്ള വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

';

മഞ്ഞൾ പാൽ

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പാനീയമാണ് ​ഗോൾഡൻ മിൽക്ക് എന്നറിയപ്പെടുന്ന മഞ്ഞൾ പാൽ. മഞ്ഞളിലുള്ള കുർക്കുമിന് കൊഴുപ്പ് കുറയ്ക്കാനുള്ള ​ഗുണങ്ങളും, ആൻ്റി - ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുണ്ട്. മഞ്ഞൾ പാൽ ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story