വാഹനമോട്ടിക്കുമ്പോൾ ഒരു മര്യാദ ഒക്കെ വേണം കേട്ടോ ! അറിയാം കേരളത്തിലെ ട്രാഫിക് പിഴകൾ
ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ അമിതവേഗതയ്ക്ക് 1,500 രൂപയും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 3,000 രൂപയുമാണ് പിഴ ഈടാക്കുന്നത്. കാറുകൾക്കും ബൈക്കുകൾക്കും റേസിംഗ്, അമിതവേഗത എന്നിവയ്ക്കുള്ള പിഴ 5,000 രൂപയാണ്.
ഹെൽമറ്റില്ലാതെ വാഹനമോട്ടിച്ചാൽ 500 രൂപയും ഫോൺ വിളിച്ച് കൊണ്ട് വാഹനമോട്ടിച്ചാൽ 2,000 രൂപയും പിഴ കൊടുക്കേണ്ടി വരും.
ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപ പിഴ ചുമത്തും.
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ഈടാക്കാം.
ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 500 രൂപ പിഴ ചുമത്താം.
മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ വാഹനമോടിച്ചാൽ 10,000 രൂപ പിഴയും 6 മാസം വരെ തടവും ലഭിക്കും. രണ്ടാം തവണയും കുറ്റം ചെയ്യുന്നവർക്ക് 2 വർഷം വരെ തടവും 15,000 രൂപ പിഴയും അടയ്‌ക്കേണ്ടി വരും.
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 3 മാസം വരെ തടവിനൊപ്പം 2,000 രൂപ പിഴയും, രണ്ടാം തവണ കുറ്റം ചെയ്യുന്നവർക്ക് 4,000 രൂപ പിഴയും 3 മാസം വരെ തടവും ലഭിക്കും.
മാനസികമായോ ശാരീരികമായോ അയോഗ്യരായ വ്യക്തികൾ വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ, ആദ്യ തവണ 1,000 രൂപ പിഴയും രണ്ടാം തവണ 2,000 രൂപയും പിഴ ചുമത്തും.