ADHD

നിങ്ങളുടെ കുട്ടിക്ക് എഡിഎച്ച്ഡി ആണോ? തിരിച്ചറിയാം ഈ ലക്ഷണങ്ങൾ

Zee Malayalam News Desk
Oct 14,2024
';

എഡിഎച്ച്ഡി

കുട്ടികളിൽ സാധാരണയായും മുതിർന്നവരിൽ അപൂർവ്വമായും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻട്രോം അഥവാ എഡിഎച്ച്ഡി.

';

ലക്ഷണങ്ങൾ

ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരിക, ക്ഷമയില്ലാതെ എടുത്തുചാടി ഓരോന്ന് ചെയ്യുക, ഒരിടത്ത് അടങ്ങിയിരിക്കാതെ ഓടി നടക്കുക, മനസ്സ് കൈവിട്ട് പോകുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

';

ഓർമക്കുറവ്

ചെറിയ ഓർമക്കുറവുകൾ എഡിഎച്ച്‍ഡിയുടെ ലക്ഷണമാണ്. വിവരങ്ങളെ ശേഖരിച്ച് വയ്ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ് ഇതിന് കാരണം.

';

വൈകിപ്പിക്കുക

എപ്പോഴും വൈകി വരിക, ചെയ്യേണ്ട കാര്യങ്ങൾ അവസാന നിമിഷം വരെ വൈകിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ചെയ്ത് തീർക്കേണ്ട ജോലിയുടെ അടിയന്തര സ്വഭാവത്തെക്കുറിച്ച് എഡിഎച്ച്ഡി രോ​ഗികൾക്ക് മനസ്സിലാകില്ല.

';

ശ്രദ്ധ

ചില കാര്യങ്ങൾക്ക് മാത്രം അമിത ശ്രദ്ധ നൽകി മറ്റ് ഉത്തരവാദിത്തങ്ങൾ അവ​ഗണിക്കുന്ന സ്വഭാവവും എഡിഎച്ച്ഡിയുടെ ലക്ഷണമാണ്. വീട് പൂട്ടി പുറത്തിറങ്ങിയിട്ടും സംശയം തീരാതെ വീണ്ടും പലതവണ പോയി പരിശോധിക്കുന്നതും ഇതിന്റെ ലക്ഷണമാണ്.

';

സമ്മർദ്ദം

എന്തെങ്കിലും കാര്യത്തിൽ നേരിടുന്ന നിരാകരണങ്ങളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നത് എഡിഎച്ച്ഡിയുടെ ലക്ഷണമാണ്. ഉത്കണ്ഠ, സമ്മർദ്ദം, പ്രതികൂലമായ വിധിയായിരിക്കും സംഭവിക്കുക എന്ന അമിത ചിന്തയൊക്കെ ഇതിൽപ്പെടുന്നു.

';

ശാരീരിക ലക്ഷണങ്ങൾ

കൈ കാലുകള്‍ അടക്കി വയ്ക്കാതെ വിറപ്പിച്ചു കൊണ്ടോ ചലിപ്പിച്ചു കൊണ്ടോ ഇരിയ്ക്കുക, ഇരിയ്ക്കുന്നിടത്ത് അടങ്ങിയിരിയ്ക്കാതെ അസ്വസ്ഥത കാണിയ്ക്കുക, ക്ലാസിലും മറ്റും അടങ്ങിയിരിക്കാതെ നടക്കുക എന്നിവയും എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്.

';

ചികിത്സ

കുട്ടികളിൽ ഈ ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ വിദഗ്ദസഹായം തേടാം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് എഡിഎച്ചിന്റെ ചികിത്സ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story