ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇലക്കറികള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

നെല്ലിക്ക

വി​റ്റാ​മി​ൻ സിയാല്‍ സമ്പുഷ്ടവുമാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

മധുരക്കിഴങ്ങ്

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

പേരയ്ക്ക

വിറ്റാമിൻ എ, സി എന്നിവ കണ്ണിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്ക്കയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.

';

ക്യാരറ്റ്‌

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ക്യാരറ്റ്. അതായത് കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ക്യാരറ്റിന്‍റെ സ്ഥാനം.

';

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

കണ്ണിന്‍റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story