Thrissur

കേരളത്തിൻ്റെ സംസ്കാരിക തലസ്ഥാനമാണ് തൃശ്ശൂർ. വനങ്ങളും, കടൽത്തീരങ്ങളും മുതൽ മ്യൂസിയങ്ങളും ആരാധനാലയങ്ങളും വരെ സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുള്ള നാടാണ് തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ. അവയിൽ ചിലത് നമ്മുക്ക് നോക്കാം.

';

തൃശ്ശൂർ ടൗൺ

തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന 65 ഏക്കർ കുന്നിന് ചുറ്റുമാണ് തൃശ്ശൂർ നഗരം സ്ഥിതി ചെയ്യുന്നത്. ഈ കുന്നിൻ മുകളിലാണ് വടക്കുംനാഥ ക്ഷേത്രം. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം അരങ്ങേറുന്നത് ഈ മൈതാനത്താണ്.

';

പാറമേക്കാവ് ക്ഷേത്രം

വൈഷ്ണവി ദേവിയുടെ പ്രതിഷ്ഠയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. രാവിലെ 4 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 8 വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം.

';

ഡോളേഴ്സ് ബസിലിക്ക

2,500 ചതുരശ്ര അടി വിസ്തീർണമുള്ള ഡോളേഴ്‌സ് ബസിലിക്ക ഇൻഡോ-ഗോതിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഇരുനില ഇടനാഴികകളുള്ള രാജ്യത്തെ ഏറ്റവും വലുതുമായ ബസിലിക്കയാണ് ഇത്. സീറോ മലബാർ കത്തോലിക്കാ സഭയുടെ ആരാധനാലയമാണ് ഡോളേഴ്സ് ബസിലിക്ക.

';

ഗുരുവായൂർ ക്ഷേത്രം

കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ലോകപ്രശസ്തമായ ​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തനതായ ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം. ആനകളെ ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ ക്ഷേത്രത്തിനടുത്തുള്ള ആനത്താവളവും സന്ദർശിച്ച് ക്ഷേത്രത്തിലെ ആനകളുടെ ദിനചര്യകൾ നിരീക്ഷിക്കാനാകും.

';

പുരാവസ്തു മ്യൂസിയം

തൃശൂർ മ്യൂസിയത്തിൽ കേരള ചരിത്രത്തിൻ്റെ വിവിധ കാലഘട്ടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരമുണ്ട്. രസകരമായ നിരവധി ഗാലറികൾ, മ്യൂറൽ പെയിൻ്റിംഗുകൾ, മരം കൊത്തുപണികൾ, നരവംശശാസ്ത്രപരമായ വസ്തുക്കൾ, ഈ പ്രദേശത്തെ ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കൾ എന്നിവയുണ്ട്.

';

ശക്തൻ തമ്പുരാൻ കൊട്ടാരം

ഒരുകാലത്ത് കൊച്ചി ഭരണാധികാരികളുടെ വസതിയായിരുന്ന ഈ കൊട്ടാരം ഇപ്പോൾ ഒരു മ്യൂസിയമാണ്. ഡച്ച്, കേരള വാസ്തുവിദ്യാ ശൈലിയിലാണ് കൊട്ടാരം പണിതിരിക്കുന്നത്. പ്രസിദ്ധമായ തൃശൂർ പൂരത്തിന് തുടക്കമിട്ട ശക്തൻ തമ്പുരാൻ്റെ കിരീടം നിങ്ങൾക്ക് ഇവിടെ കാണാം.

';

മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ

കേരള കലാമണ്ഡലം, പീച്ചി ഡാം, വന്യജീവി സങ്കേതം, ചാവക്കാട് ബീച്ച്, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് തൃശൂർ ജില്ലയിലെ മറ്റ് കാഴ്ചകൾ

';

VIEW ALL

Read Next Story