Curd Benefits For Skin

ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ തൈര് സൂപ്പറാണ്.

Ajitha Kumari
Nov 15,2023
';

ലാക്റ്റിക് ആസിഡ്

മറ്റേതൊരു പാൽ ഉൽ‌പന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് തൈരിലും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും.

';

മുഖകാന്തി കൂട്ടാൻ

തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും. മുഖകാന്തി കൂട്ടാൻ തൈര് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

';

തൈരും തേനും

രണ്ട് ടേബിൾസ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും ഔഷധ ഗുണങ്ങളുമുണ്ട്.

';

തൈരും കടലമാവും

ഒരു ടേബിൾ സ്പൂൺ കടല മാവ് 2 ടേബിൾസ്പൂൺ തൈരിൽ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തിട്ട് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

';

മഞ്ഞൾ പൊടിയും തൈരും

അര ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപം തൈരും നന്നായി യോജിപ്പ് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴത്തിലുമായി ഇടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ് മാറ്റാൻൻ സഹായിക്കും.

';

തൈര്-തക്കാളി ഫേസ് പാക്ക്

നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബ്ലീച്ചിംഗ് ഏജന്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തൈര് മുഖത്തെ മുഖക്കുരു മാറ്റാൻ സഹായിക്കും. ഇത് നിങ്ങൾക്ക് വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകും, തക്കാളി നീരും സമം തൈരും ചേർത്ത് മിക്സ് ചെയ്ത ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. ശേഷം ഉണങ്ങുമ്പോൾ കഴുകി കളയുക.

';

VIEW ALL

Read Next Story