മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, അയാളുടെ സ്വഭാവത്തെക്കുറിച്ചും സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ കഴിയുമെന്ന് പറയപ്പെടുന്നു
ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.
തടിച്ച കറുത്ത പുരികമുള്ളവര്‍ അനവധി കഴിവുകള്‍ ഉള്ളവരും കലാസ്നേഹികളുമാണ്. ഇവര്‍ ജീവിതം പൂർണ്ണമായി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല. അവർ സാമ്പത്തികമായി ദുർബലരായി തുടരുന്നു.
തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ ബുദ്ധിശാലികളുമായിരിയ്ക്കും. സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നേടിയെടുക്കാന്‍ ഇവര്‍ക്ക് അസാമാന്യ കഴിവാണ് ഉള്ളത്.
സാമുദ്രിക ശാസ്ത്രം പറയുന്നതനുസരിച്ച് നേര്‍ത്ത പുരികങ്ങൾ ഉള്ള ആളുകള്‍ ജോലി ചെയ്യാന്‍ അല്പം മടി കാണിക്കുന്നവരാണ്. അശ്രദ്ധ ഇവരുടെ മുഖമുദ്രയാണ്.