Surya Rashi Parivartan

ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് സംക്രമിക്കുകയും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുകയും ചെയ്യും.

Ajitha Kumari
Jan 12,2024
';

Sun Transit

അതിന്റെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ എല്ലാ രാശികളുടെയും ജീവിതത്തിൽ കാണാൻ കഴിയും. സൂര്യൻ എല്ലാ മാസവും രാശി മാറും. ജനുവരി 15 ന് സൂര്യൻ ധനു രാശി വിട്ട് മകര രാശിയിൽ പ്രവേശിക്കും.

';

Surya Gochar

സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനെ സംക്രാന്തി എന്നു പറയും. സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നതിനാൽ മകരസംക്രാന്തി എന്നാണ് അറിയപ്പെടുക.

';

Makarasamkranti

ഹിന്ദു ഗ്രന്ഥങ്ങളിൽ മകരസംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മകരത്തിൽ സൂര്യന്റെ സംക്രമണം വിജയം നൽകും. ഏത് രാശിക്കാർക്കാണ് അത് ഗുണകരമാകുകയെന്ന് നോക്കാം...

';

മീനം (pisces)

ജ്യോതിഷ പ്രകാരം സൂര്യന്റെ സംക്രമണം മീനരാശിക്കാർക്ക് ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് പ്രത്യേക ഫലങ്ങൾ ലഭിക്കും, സ്ഥാനക്കയറ്റത്തിന് സാധ്യത, ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, ബിസിനസുകാർക്ക് വിജയം ഉണ്ടാകും.

';

ധനു (Sagittarius)

ധനു രാശിക്കാർക്ക് സൂര്യ സംക്രമണം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ അവസരം, ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കും ഈ കാലയളവിൽ വിജയം ലഭിക്കും.

';

വൃശ്ചികം (Scorpio)

ജ്യോതിഷ പ്രകാരം വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭ ഫലങ്ങൾ ലഭിക്കും. ഔദ്യോഗിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും, ജോലി സംബന്ധമായ ഒരു യാത്ര പോകാം, അത് ഭാവിയിൽ ഗുണം ചെയ്യും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും.

';

VIEW ALL

Read Next Story