ഈ മൃഗങ്ങളെ മംഗളകരമായി കണക്കാക്കുന്നു വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ വിധി പോലും മാറ്റാൻ കഴിയുന്ന ചില മൃഗങ്ങള്‍ ഉണ്ട്. അത്തരം ചില മൃഗങ്ങളെ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ, വ്യത്യസ്ത ദൈവങ്ങളും ദേവതകളും ഈ മൃഗങ്ങളിൽ വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ മൃഗങ്ങളെ വീട്ടിൽ വളര്‍ത്തേണ്ട ആവശ്യമില്ല, അവയുടെ ചിത്രങ്ങളും പ്രതിമകളും വീട്ടിൽ സൂക്ഷിക്കാം.
നായകളെ വളര്‍ത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നായ ഭൈരവന്‍റെ സേവകനാണെന്നാണ് പറയുന്നത്. നായയെ വളർത്തിയാൽ ആ വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുമെന്നാണ് വിശ്വാസം. കൂടാതെ, പണത്തിന്‍റെ വരവിനുള്ള വഴിയും തുറക്കുന്നു. നായ കുടുംബാംഗങ്ങളുടെമേല്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധിയെ തടുക്കുമെന്നും പറയപ്പെടുന്നു.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ മത്സ്യം വളര്‍ത്തുന്നത് ഐശ്വര്യമാണ്. യഥാർത്ഥത്തിൽ, മത്സ്യം വിഷ്ണുവിന്‍റെ മത്സ്യ അവതാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഹിന്ദു മതത്തിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
വാസ്തു ശാസ്ത്ര പ്രകാരം കുതിരയെ വളര്‍ത്തുന്നത് വളരെ ഭാഗ്യമാണ്. കുതിരയെ വിജയത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നു. കുതിര വളരെ ശക്തിശാലിയും ബുദ്ധിശക്തിയുമുള്ള മൃഗമാണ്. കുതിരയെ വളര്‍ത്താന്‍ സാധ്യമല്ലെങ്കിൽ, കുറഞ്ഞത് ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ വീടുകളില്‍ സ്ഥാപിക്കാം.
വാസ്തു ശാസ്ത്ര പ്രകാരം ആമ ശുഭ സൂചകമാണ്. ആമയെ വീട്ടില്‍ വളര്‍ത്തുന്നത് ഭാഗ്യമാണ്. ആമ വീട്ടിലുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശുഭമായി നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ആമയെ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മിദേവി പ്രസാദിക്കും.
വാസ്തു ശാസ്ത്രം അനുസരിച്ച് മുയലിനെ വീട്ടിൽ വളർത്തുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തിൽ, മുയലിനെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ശാന്തതയുടെയും പ്രതീകമായി കണക്കാക്കുന്നു. മുയലിനെ വളർത്തുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് ഊർജം ഇല്ലാതാക്കി പോസിറ്റീവ് എനർജി ഉണ്ടാകാന്‍ സഹായിയ്ക്കുന്നു.