വേനൽക്കാലമായാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ, മുടി പൊട്ടൽ എന്നിവ. ചൂടുള്ള കാലാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണം. ഉയർന്ന ചൂട് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായ ബാധിക്കുന്നു.
അതുകൊണ്ടു തന്നെ വേനൽക്കാലത്ത് മുടിക്ക് സ്പെഷ്യൽ കെയർ കൊടുക്കേണ്ടത് വളരെ അനിവാര്യമാണ്. ഇനി പറയുന്ന ചില ടിപ്സുകൾ വേനൽക്കാലത്തെ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും.
തലയിൽ എണ്ണയിരിക്കുന്നത് ഇഷ്ടമല്ലാത്തവരാണ് നമ്മളിൽ പലരും. എന്നാൽ വേനൽക്കാലത്ത് തലയിൽ എണ്ണമയമുള്ളതാണ് നല്ലത്. ഇത് മുടി വരണ്ട് അറ്റം പിളരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ സഹായിക്കും.
നിങ്ങളുടെ തലയിൽ അമിതമായി എണ്ണയും നിർജ്ജിവമായ കോശങ്ങളും, ചെളിയും കെട്ടികിടക്കാൻ അനുവധിക്കരുത്. ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും ഷാംപു ഉപയോഗിച്ച് കഴുകുന്നതാണ് നല്ലതാണ്. അതിനായി വീര്യം കുറഞ്ഞ ഷാംപു ഉപപയോഗിക്കുക.
വേനൽക്കാലത്ത് മുടിയിൽ ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇത് മുടിയുടെ വരണ്ടു പോകുന്നതും പൊട്ടുന്നതുമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും. അതിനാൽ വേനൽക്കാലത്ത് ദിവസവും തല നനയക്കുക.
ഷാംപു ഉപയോഗിച്ച ശേഷം നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും അത് കൂടുതൽ വരണ്ട് പോകാതിരിക്കുന്നതിനുമായി മറന്നു പോകാതെ കണ്ടീഷണർ പുരട്ടുക.
മുടി ഉണങ്ങുന്നതിനായി പലപരും ചെയ്യന്ന കാര്യമാണ് ടവ്വൽ ഉപയോഗിച്ച് തലയോട്ടിയിൽ ഉരയ്ക്കുക. അങ്ങിനെ ഒരിക്കലും ചെയ്യരുത്. ഇത് മുടിയുടെ അടിവേരുകളെ ഇളക്കുന്നതിന് കാരണമാകുന്നു. അതിനാൽ കുളിച്ചു കഴിഞ്ഞാൽ മുടി ടവ്വൽ കൊണ്ട് കെട്ടി വെക്കുക.
മുടിയുടെ വരൾച്ച ഒഴിവാക്കുന്നതിനായി നിങ്ങളുടെ മുടിയുടെ ടൈപ്പിന് അനുയോജ്യമായ ഏതെങ്കിലും സെറം കണ്ടെത്തി അത് രണ്ടു മൂന്ന് തുള്ളി തലയിൽ പുരട്ടുന്നത് മുടി വളരുന്നതിന് സഹായിക്കും.
മേൽ പറഞ്ഞ കാര്യങ്ങളേക്കാൾ ഉപരി, ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്തിയാൽ മാത്രമേ മുടി ആരോഗ്യത്തോടെ വളരുകയുള്ളൂ. അതിനാൽ നന്നായി ഭക്ഷണം കഴിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഏതെങ്കിലും നടപടി പരീക്ഷിക്കുന്നതിന് മുന്നേയായി ഡോക്ടറെ സമീപിക്കേണ്ടതാണ്.