പല ആൺകുട്ടികളുടേയും മോഹമാണ് മസിലും സിക്സ് പാക്കുമെല്ലാം. എന്നാൽ എത്രയൊക്കെ ജിമ്മിൽ പോയിട്ടും മസിൽ വരാത്തതിനാൽ പലരും നിരാശരാകുന്നു. വർക്കൗട്ട് മാത്രം പോര നല്ല പ്രോട്ടീൻ സമ്പന്നമായ ഭക്ഷണവും കഴിക്കണം അതിനാൽ മുട്ട ഇഷ്ടമല്ലാത്തവർ പകരം ഈ ഭക്ഷണങ്ങൾ കഴിക്കൂ.
സസ്യാഹാരികളെ സംബന്ധിച്ച് അവർക്ക് പോഷകം ലഭിക്കാനുള്ള മികച്ച ഭക്ഷണമാണ് വിവിധയിനം ധാന്യങ്ങൾ. ആരോഗ്യകരമായ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ധാന്യങ്ങൾ.
ഇരുമ്പിന്റെ മികച്ച ഉറവിടമായി കണക്കാക്കുന്ന ചീരയിൽ ആരോഗ്യകരമായ പ്രോട്ടീനും ധാരളമായി അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. പേഷികളുടെ വളർച്ചയ്ക്ക് സഹായകരമാണ്.
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് സോയാബീൻ. ഇത് രുചികരത്തോടൊപ്പം തന്നെ ആരോഗ്യകരവുമാണ്. പേശികളെ വളർത്തുന്നതിനാവശ്യമായ പോഷകങ്ങൾ ധാരാളമായി സോയാബീനിൽ അടങ്ങിയിരിക്കുന്നു.
പ്രോട്ടീനിന്റെ സൂപ്പർ സോഴ്സ് ആണ് വെളുത്ത കടല. പേശികളുടെ പുനനരുദ്ധാരണത്തിനും വളർച്ചയ്ക്കും ആവശ്യമായ ഘടകങ്ങൾ ധാരളമായി അടങ്ങിയിരിക്കുന്ന ധാന്യമാണ് ചിക്ക് പീ.
ഇന്ന് മാർക്കറ്റുകളിൽ സുലഭമായ ഒന്നാണ് കിനോവ. പേശികളുടെ പുനനരുദ്ധാരണത്തിനും വളർച്ചയ്ക്കും ആവശ്യമായ 9 അമിനോ ആസിഡുകളാണ് കിനോവയിൽ അടങ്ങിയിട്ടുള്ളത്.
രുചിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രീൻ പീസുകൊണ്ട് രുചികരമായ വിഭവങ്ങൾ തയ്യാറാക്കാനാകും. കൂടാതെ പ്രോട്ടീനിന്റെ മികച്ച ഉറവിടം കൂടിയായ ഇത് മുട്ട കഴിക്കാനിഷ്ടമല്ലാത്തവർക്ക് കഴിക്കാവുന്നതാണ്.
പലരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ബ്രോക്കോളിയിൽ വിറ്റാമിനും ധാതുക്കളും മാത്രമല്ല നല്ല അളവിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.
വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് സ്പ്രൗട്ട്സ് അഥവാ മുളപ്പിച്ച ധാന്യങ്ങൾ. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തോടൊപ്പം തന്നെ പേശികളുടെ വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.