Shukra Gochar 2024

മകര രാശിയിൽ ശുക്രൻ; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Ajitha Kumari
Feb 17,2024
';


ജ്യോതിഷ പ്രകാരം ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നതിന് ഒരു മാസത്തെ സമയമെടുക്കും. ഈ സമയം ശുക്രന്‍ മകര രാശിയിലാണ്. ഫെബ്രുവരി 12 മുതല്‍ ശുക്രന്‍ മകരത്തിൽ പ്രവേശിച്ചു.

';


ജ്യോതിഷത്തില്‍ ശുക്രനെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്‍, ചൊവ്വ, ബുധന്‍ എന്നിവ ഇതിനകം മകരത്തിലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ സംക്രമണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കും.

';


ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ശുക്രന്‍ മകരത്തില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നോക്കാം...

';

മേടം (Aries)

ഇവർക്ക് ഈ സമയം ശുഭഫലൽ ലഭിക്കും. പ്രണയകാര്യങ്ങളില്‍ മാധുര്യം ഉണ്ടാകും. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതി, സാമ്പത്തിക വശം ശക്തമായിരിക്കും.

';

ഇടവം (Taurus)

ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ കര്‍മ്മ ഭവനത്തിലാണ് ഈ സംക്രമണം. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും പ്രാധാന്യവും വര്‍ദ്ധിക്കും

';

കുംഭം (Aquarius)

കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അനുകൂലമാകും ഈ രാശിയുടെ 12-ാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, വാഹനങ്ങളും വസ്തുവകകളും വാങ്ങാന്‍ സാധ്യത, ജോലി മാറാനുള്ള ശ്രമങ്ങള്‍ വിജയിക്കും, ചില ആഡംബര വസ്തുക്കൾ വാങ്ങാനുള്ള യോഗമുണ്ടാകും.

';

കന്നി (Virgo)

ശുക്രന്റെ രാശി മാറ്റം കന്നി രാശിക്കാര്‍ക്കും ഗുണമുണ്ടാക്കും. ശുക്രന്‍ ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം.

';

VIEW ALL

Read Next Story